Saturday, September 5, 2026

അമ്മ വേഷങ്ങളിൽ  മലയാള സിനിമയുടെ പ്രിയങ്കരിയായ കവിയൂർ പൊന്നമ്മ അന്തരിച്ചു

അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയുടെയും സിനിമ പ്രേമികളുടെയും മനസ്സിലിടം നേടിയ കവിയൂർ പൊന്നമ്മ അന്തരിച്ചു. 79- വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. നായികയായും സഹനടിയായും നിറഞ്ഞു നിന്ന ഒരു കാലത്തിൽ നിന്നും അമ്മ വേഷങ്ങളിലേക്ക് പറയിച്ചു മാറ്റപ്പെട്ടപ്പോൾ ആ കാഥാപാത്രങ്ങളെയും അമ്മത്തം കൊണ്ട് ധന്യമാക്കിയ അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. നിരവധി സിനിമകളിൽ അഭിനയിച്ച അഭിനേതാക്കളുടെ ലിസ്റ്റിലുണ്ട് കവിയൂർ പൊന്നമ്മയും.

ടി പി ദാമോദരൻ- ഗൌരി ദമ്പതികളുടെ ഏഴുമക്കളിൽ മൂത്തയാളായി 1975- ൽ പത്തനംതിട്ടയിലെ കവിയൂരിൽ ജനിച്ചു. അന്തരിച്ച നടി രേണുക സഹോദരിയാണ്. സംഗീതത്തിൽ തൽപരയായിരുന്ന കവിയൂർ പൊന്നമ്മ എൽ. പി. ആർ വർമ്മയുടെ ശിക്ഷണത്തിലും വെച്ചൂർ എസ്. ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പതിനാലാം വയസ്സിൽ നാടകത്തിലൂടെ ഗായികയായി രംഗപ്രവേശം ചെയ്തു. തുടർന്ന് തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തേക്കും ചുവട് വെച്ചു.

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ആദ്യമായി എത്തുന്നത് 1962- ൽ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിൽ  രാവണനായി കൊട്ടാരക്കര ശ്രീധരൻ നായർ എത്തിയപ്പോൾ മണ്ഡോദരിയായി കവിയൂർ പൊന്നമ്മയാണ് അഭിനയിച്ചത്. 1965 ൽ തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. ഇതേ വര്ഷം തന്നെ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ സത്യന്റെ നായികയായും എത്തി. 1974 ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് കവിയൂർ പൊന്നമ്മ ചെയ്തതിൽ വെച്ചുള്ള വ്യത്യസ്തമായ വേഷം. നിരവധി അഭിനേതാക്കളുടെ നായികയായും പിന്നീട്  അമ്മയായും സ്ക്രീനിൽ വളരെക്കാലം നിറഞ്ഞു നിന്ന കവിയൂർ പൊന്നമ്മയുടെ അഭിനയ ചാതുര്യം പ്രശംസനീയമാണ്.

തൊമ്മന്റെ മക്കൾ, ഓടയിൽ നിന്ന്, ഒതേനന്റെ മകൻ, അന്വേഷിച്ചു കണ്ടെത്തിയില്ല, പൊന്നാപുരം കോട്ട, ആഭിജാത്യം, വിത്തുകൾ, ശരശയ്യ, ശ്രീ ഗുരുവായൂരപ്പൻ, ദേവി കന്യാകുമാരി, ഈറ്റ, ചാമരം, ഇളക്കങ്ങൾ, ഓപ്പോൾ, അസുരവിത്ത്, വെളുത്ത കത്രീന, നദി, മഴവിൽക്കാവടി, കാട്ടുകുതിര, വന്ദനം, മായാമയൂരം, കാക്കക്കുയിൽ, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, ബാബ കല്യാണി, ഇവിടം സ്വർഗ്ഗമാണ്, സുകൃതം, തുലാവർഷം, നെല്ല്, നിർമാല്യം, ഇതാ ഇവിടെവരെ, ഏണിപ്പടികൾ, കരിമ്പന, ഉള്ളടക്കം, സന്ദേശം, അച്ചുവേട്ടന്റെ വീട്, തേന്മാവിൻ കൊമ്പത്ത്, ചെങ്കോൽ, വടക്കുംനാഥൻ, ഒപ്പം, കൊടിയേറ്റം, ഭരതം, സുഖമോ ദേവി, കുടുംബസമേതം, അരയന്നങ്ങളുടെ വീട്, ദശരഥം, കിരീടം, തനിയാവർത്തനം, തുടങ്ങിയവയാണ് മലയാളത്തിലെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത സിനിമകൾ. 2021- ൽ റിലീസ് ചെയ്ത ആണും പെണ്ണും എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.

കാട്ടുമൈന എന്ന ചിത്രത്തിലൂടെ 1963- ൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീർഥയാത്ര, ഇളക്കങ്ങൾ, ധർമ്മയുദ്ധം, കാക്കക്കുയിൽ, ചിരിയോ ചിരി, എന്നിങ്ങനെ നിരവധി സിനിമകളിൽ ഗാനമാലപിച്ചു. കൂടാതെ 1999- മുതൽ ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ  തുടങ്ങിയ നിരവധി ചാനലുകളിൽ ഒട്ടേറെ പരമ്പരകളിൽ അഭിനയിച്ചു. 1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ ഭരത് മുരളി പുരസ്കാരം, പി കെ റോസി പുരസ്കാരം, കലാരത്നം പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സിനിമ നിർമാതാവും പരേതനുമായ മണിസ്വാമിയാണ് ഭർത്താവ്. ഭൌതികശരീരം നാളെ രാവിലെ 9 മണിമുതൽ 12 മണിവരെ കളമശ്ശേരി മുനിസിപ്പൽ ടൌൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് 4 മണിക്ക് ആലുവ വീട്ടുവളപ്പിൽ വെച്ച് നടക്കും.  

spot_img

Hot Topics

Related Articles

Also Read

ക്രൈം ഡ്രാമ ചിത്രവുമായി സീക്രട്ട് ഹോം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
അനിൽ കുര്യനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു സംഭവമാണ് സിനിമയുടെ പശ്ചാത്തലം. ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ത്രില്ലടിപ്പിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ടീസർ റിലീസ്

0
ചിദംബരംതിരക്കഥ എഴുതി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ ടീസർ പുറത്തിറങ്ങി.

‘അദൃശ്യജാലകങ്ങൾ’ പോർച്ചുഗൽ ചലച്ചിത്ര മേളയിലും; മികച്ച നടനായി ടൊവിനോ

0
44- മത് പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫൻന്റാസ്പോർട്ടോ ചലച്ചിത്രമേളയിൽ അദൃശ്യജലകങ്ങളിലെ അഭിനയത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ: ബിജു സംവിധാനം ചെയ്ത ചിത്രമാണ് അദൃശ്യജാലകങ്ങൾ.

സംവിധാനം മാതാപിതാക്കളും അഭിനേതാക്കൾ മക്കളും; സവിശേഷതകളുമായി ‘ദി മിസ്റ്റേക്കർ ഹൂ’ തിയ്യേറ്ററുകളിലേക്ക്

0
ആദിത്യ ഫിലിംസിന്റെ ബാനറിൽ മായാ ശിവ നിർമ്മിച്ച് ദമ്പതികളായ മായ ശിവയും ഭർത്താവ് ശിവ നായരും ചേർന്ന് സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം  ‘ദി മിസ്റ്റേക്കർ ഹൂ’ മെയ് 31- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

‘നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയും’- അനുസ്മരിച്ച് കെ ടി കുഞ്ഞുമോന്‍

0
നാലുപതിറ്റാണ്ടിലേറെ കാലത്തെ എന്‍റെ സുഹൃത്തും അഭ്യുദയാംകാംക്ഷിയുമായ ശ്രീ. പി വി ഗംഗാധരന്‍റെ വേര്‍പാടില്‍ അത്യധികം ദു:ഖിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനോടൊപ്പം ഞാനും പങ്ക് ചേരുന്നു. പരേതാത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു’