ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ‘മട്ടാഞ്ചേരി മാഫിയ’ ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. മലയാള സിനിമയിലെ വരാനിരിക്കുന്ന ഏറ്റവും വലിയ ഗ്യാങ്സ്റ്റർ ഡ്രാമകളിൽ ഒന്നായാണ് എഎ ചിത്രത്തെ വിലയിരുത്തപ്പെടുന്നത്. ‘ഉണ്ട’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളായ ആസിഫ് അലിയും നസ്‌ലിനും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. മട്ടാഞ്ചേരിയിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും. ഖാലിദ് റഹ്മാന്റെ മുന്നത്തെ ചിത്രമായ ‘തല്ലുമാല’പോലെ തന്നെ സ്റ്റൈലിഷ് ആയ മേക്കിംഗും മികച്ച ആക്ഷൻ രംഗങ്ങളും ഈ സിനിമയിലും പ്രതീക്ഷിക്കാം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന മാസ് ആക്ഷൻ ചിത്രം’മട്ടാഞ്ചേരി മാഫിയ’ ഉടൻ
Also Read
ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ ജി. പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈലൈൻ...
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറുമായി ‘സീക്രട്ട്’
മോട്ടിവേഷണൽ ഡ്രാമജോണറിൽ തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം സീക്രട്ട് എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ മമ്മൂട്ടിയാണ് ട്രയിലർ റിലീസ് ചെയ്തത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരും ട്രയിലർ പുറത്ത് വിട്ടു....
സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി
‘വളരെ പ്രിയപ്പെവരുടെ തുടരെയുള്ള വേര്‍പാടുകള്‍...അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥഅനുഭവിച്ചുകൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.
സൈജു കുറുപ്പും രാഹുൽ റിജി നായരും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്
സൈജു കുറുപ്പിനെ പ്രധാനകഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. ദേശീയ- സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് രാഹുൽ റിജി നായർ. ഇരുവരുടെയും മേക്കിങ് വീഡിയോ ഇപ്പോൾ...
ഷാജി കൈലാസ്- ജോജു ജോർജ്ജ് ചിത്രം ‘വരവ്’ പോസ്റ്റർ പുറത്ത്
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വരവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്ജിന്റെ...







