Wednesday, October 7, 2026

‘കാട്ടാളൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക്

ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ എന്ന ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്. കെ. ജി. എഫ്, സലാർ എന്നീ സിനിമകളിലൂടെ വിസ്മയിപ്പിച്ച രവി ബസ്രുർ സംഗീതം നിർവ്വഹിക്കുന്ന ഈ ഹൈ – വോൾട്ടേജ് ആക്ഷൻ ത്രില്ലറായ ഈ ചിത്രം ഒരു പാൻ – ഇന്ത്യൻ സിനിമയായാണ് അണിയറയിൽ ഒരുങ്ങുന്നത്. യുണൈറ്റഡ് ഗ്ലോബൽ മീഡിയ വമ്പൻ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും. പീറ്റർ ഹെയ്‌ൻ ഉൾപ്പെടെയുള്ള പ്രമുഖർ ഒരുക്കുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘർഷവും ആക്ഷനും കോർത്തിണക്കിയുള്ള പ്രമേയത്തിൽ ഒരുങ്ങുന്ന ഈ സിനിമയിൽ തെന്നിന്ത്യയിലെ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ആന്റണി വർഗീസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ സിനിമകളിൽ ഒന്നായി കരുതപ്പെടുന്ന ഈ ചിത്രം 2026 മെയ് 28- ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

spot_img

Hot Topics

Related Articles

Also Read

ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് ‘ബോഗയ്ൻവില്ല’ ; സംവിധാനം അമൽനീരദ്

0
അമൽ നീരദ് സംവിധാനം ചെയ്ത് ഇയ്യോബിന്റെ പുസ്തകം, വരത്തൻ  എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ‘ബോഗയ്ൻവില്ല’യുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം...

പ്രണയ ചിത്രവുമായി ‘മന്മഥൻ’ പോസ്റ്റർ റിലീസ്

0
പ്രണയിക്കുന്നവര്ക്കും പ്രണയം ആഗ്രഹിക്കുന്നവർക്കുമായി  പുതിയ പ്രണയ ചിത്രം വരുന്നു. മന്മഥൻ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. അൽത്താഫ് സലീം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘ദി മാസ്റ്റർ ഓഫ് ഹാർട്സ്’...

‘ഒരു അന്വേഷണത്തിന്റെ തുടക്കം’; ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.  ഷൈൻ ടോം ആണ്...

നോവലിസ്റ്റും സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു

0
സുരേഷ് ഗോപി നായകനായി എത്തിയ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ നായകനായ ലോകനാഥൻ ഐ എ എസ്, കളഭം എന്നീ ഹിറ്റ് സിനിമകൾക്ക് വേണ്ടി തിരക്കഥകൾ എഴുതി.

ഹാസ്യകലയിലെ അമരക്കാരൻ, ജീവിതഗന്ധിയായ സിനിമകളുടെ സൂത്രധാരൻ…മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചു.

0
മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെ എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, പതിവ്...