Sunday, October 11, 2026

ഭാവസാന്ദ്രമായ ശബ്ദത്തിനുടമ; ഓർമ്മയിലെ എസ്. ജാനകി

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത ഒരു സ്ഥാനം അവർ സ്വന്തമാക്കി.
​ജാനകിയമ്മയുടെ മലയാള സംഗീതജീവിതത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് ശബ്ദസൌകുമാര്യതയാണ്.
​ 1957-ൽ പുറത്തിറങ്ങിയ ‘മിന്നൽ പടയാളി’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്ക് എത്തുന്നത്. തുടർന്ന് എം.എസ്. ബാബുരാജ്, ജി. ദേവരാജൻ, കെ. രാഘവൻ, ദക്ഷിണാമൂർത്തി, ശ്യാം, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയ പ്രതിഭകളായ സംഗീതസംവിധായകരുടെ പ്രിയപ്പെട്ട ഗായികയായി അവർ മാറി.

ഒരേസമയം പ്രണയവും വിരഹവും ഭക്തിയും താരാട്ടുപാട്ടും ഒരുപോലെ ആവാഹിക്കാൻ കഴിഞ്ഞതായിരുന്നു ആ ശബ്ദത്തിന്റെ മാന്ത്രികത. കുട്ടിത്തം തുളുമ്പുന്ന ശബ്ദത്തിൽ പാടാനുള്ള അവരുടെ കഴിവ് ഏറെ പ്രശസ്തമാണ്.
‘താമസമെന്തേ വരുവാൻ’, ‘തുമ്പീ വാ തുമ്പക്കുടത്തിൽ’, ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’, ‘മൗനസരോവരമാകെ’, ‘ആതിരക്കുളിരുകോരി’, ‘മാനസ മണിവേണുവിൽ,’ ‘ഉണരുണരൂ,’ ‘താനേ തിരിഞ്ഞും മറിഞ്ഞും’, തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ നൂറുകണക്കിന് അനശ്വര ഗാനങ്ങൾ ജാനകിയമ്മയുടേതായിട്ടുണ്ട്.
​

മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 14 തവണയാണ് ജാനകിയമ്മയെ തേടിയെത്തിയത്. നാല് ദേശീയ പുരസ്കാരങ്ങളിൽ ഒന്നായ ‘ഏറ്റുമാനൂർ അമ്പലത്തിൽ’ (ചിത്രം: ഓളങ്ങൾ) എന്ന ഗാനവും മലയാളത്തിൽ നിന്നുള്ളതായിരുന്നു. അന്യഭാഷാ തനിമ ഒട്ടുമില്ലാതെ, വരികളുടെ അർത്ഥവും ഭാവവും പൂർണ്ണമായി ഉൾക്കൊണ്ട് ജാനകിയമ്മ പാടിയ പാട്ടുകൾ മലയാളി ഉള്ളിടത്തോളംകാലം നിലനിൽക്കും.

spot_img

Hot Topics

Related Articles

Also Read

അരുൺ വൈഗ ചിത്രം ‘യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള’ തിയ്യേറ്ററുകളിലേക്ക്

0
അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യൂന്ന ചിത്രം  ‘യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള’ ജൂൺ- 20 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. രഞ്ജിത് സജീവ, ജോണി ആന്റണി, സാരംഗി ശ്യാം എന്നിവരാണു കേന്ദ്രകഥാപാത്രങ്ങൾ....

‘തണ്ണീർ മത്തൻ ദിനങ്ങളി’ൽ നിന്ന്  നിന്ന് ‘പ്രേമലു’വിലേക്കുള്ള ദൂരം; തിയ്യേറ്ററിൽ ചിരിയുടെ പൂത്തിരികൾ കൊളുത്തി സംവിധായകനും സംഘവും

0
കൌമാരകാലം മുതൽ യൌവനകാലം വരെ അടിച്ചുപോളിച്ചു ജീവിക്കുന്ന പുതുതലമുറയെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനും അഭിനേതാക്കളും. പുതുതലമുറയെ സിനിമയിൽ അഭിനയിപ്പിക്കുന്നതിലൂടെ മാത്രമല്ല, പുതിയ കാലത്തെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിച്ച സിനിമകൂടിയാണ് പ്രേമലു.

ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങൾ; നവംബർ 22- ന് സൂക്ഷ്മദർശിനി പ്രേക്ഷകരിലേക്ക്

0
ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനി നവബർ 22- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ് എന്റർടയിമെന്റ്സ്, എ വി എ...

ഷൈൻ ടോമും ധ്യാനും പ്രധാന കഥാപാത്രങ്ങൾ; പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
ഷൈൻ ടോം ചാക്കോയും ധ്യാൻ ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായി എത്തുക. ഓർമ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീവയാണ് അൻവർ സാദിഖ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ

മുഹമ്മദ് മുസ്തഫ ചിത്രം ‘മുറ’ ചിത്രീകരണം പൂർത്തിയായി

0
എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാസ് ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ചിത്രീകരണം പൂർത്തിയായി. 57 ദിവസങ്ങളായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.