മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹിക പ്രസക്തിയുള്ള കുടുംബ ചിത്രമായി ;ജാനകി ജാനേ’ തിരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര പ്രതിഭാ പുരസ്കാരങ്ങൾ സംവിധായകൻ വി എം വിനു, നിർമ്മാതാവും നടനുമായ എ വി അനൂപ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. മികച്ച ചലച്ചിത്ര പ്രസിദ്ധീകരണത്തിന് ഒക്ടോബർ മാസത്തെ കൈതപ്രം പതിപ്പായ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് ലഭിച്ചു. മികച്ച ടെലിസീരിയൽ നടൻ: ഷാനവാസ് ഷാനു (സ്വയംവരം – മഴവിൽ മനോരമ), നോവൽ : ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും (ഡോക്‌ടർ ശശികല പണിക്കർ), ടെലിഫിലിം: അച്ഛൻ്റെ പൊന്നുമോൾ (നിർമ്മാണം : ഹസ്സൻകോയ, നല്ലളം), സംവിധായകൻ : ഗഫൂർ പൊക്കുന്ന് (ചുടു കണ്ണീരാൽ), നടൻ: ബാവ കുട്ടായി, നടി: സുശീല പപ്പൻ, ഗാനരചന : മനോജ്‌കുമാർ ഐശ്വര്യ, സംഗീതസംവിധായകൻ : പ്രത്യാശ്‌കുമാർ, ഗായകൻ : ഹനീഫ ചെലപ്രം, ഗായിക: അജിത ആനന്ദ്, ചലച്ചിത്ര ലേഖനം: ഡോക്‌ടർ എലൈൻ, ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർ; അജീഷ് അത്തോളി (ജീവൻ ടി.വി.), ക്യാമറമാൻമാർ: ഋതികേശ് (മനോരമ ന്യൂസ്), സജി തറയിൽ (കേരള വിഷൻ ന്യൂസ് 24×7), രാഹുൽ മക്കട (എ.സി.വി.) എന്നിവരും പുരസ്‌കാരങ്ങൾക്ക് അർഹരായി. 2024 ജനുവരി 14 ഞായറാഴ്‌ച രാവിലെ 11 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.
മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Also Read
‘പൊറാട്ട് നാടകം; മഞ്ജു വാര്യരുടെ ഫേസ് ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിങ്ങി. നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.
സകല ‘വില്ലത്തരങ്ങളു’മുള്ള വില്ലന്‍; മലയാള സിനിമ കുണ്ടറ ജോണിയെ ഓര്‍ക്കുന്നു, ഓര്‍മ്മകളുടെ വെള്ളിത്തിരയിലൂടെ
രൂപത്തിലും ഭാവത്തിലും മാത്രമല്ല, ഓരോരോ ശരീര ചേഷ്ടകളിലും ‘ഞാന്‍ വില്ലനാ’ണെന്ന് ധ്വനിപ്പിക്കുന്ന നടന്‍. കഥാപാത്രങ്ങളെ ശരീരഭാഷയോടൊപ്പം ചേര്‍ത്തിണക്കിക്കൊണ്ട് പോകുന്ന ഭാവഗരിമ.
‘കപ്പേള’യ്ക്ക് ശേഷം ‘മുറ’യുമായി മുഹമ്മദ് മുസ്തഫ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കഥാപശ്ചാത്തലമായതിനാൽ ചിത്രത്തിലെ മിക്ക അഭിനേതാക്കളും തിരുവനന്തപുരത്തുകാരാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വ്യത്യസ്തമായ പ്രേമയവുമായാണ് മുഹമ്മദ് മുസ്തഫ മുറയുമായി എത്തിയിരിക്കുന്നത്.
ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.
ബിജു മേനോൻ- മേതിൽ ദേവിക ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ തിയ്യേറ്ററിൽ
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ തിയ്യേറ്ററുകളിൽ ഇന്ന് പ്രദർശനത്തിന് എത്തി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും...







