Sunday, September 6, 2026

നായികയായി ചിന്നു ചാന്ദ്നി; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്

ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൌമാരക്കാർക്കിടയിൽ വൈറലായിരുന്ന ‘പൊടിമീശ മുളയ്ക്കണ പ്രായം’, തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ആനന്ദ് സംഗീതം പകർന്നവയാണ്. ‘വിശേഷ’ത്തിന്റെ കഥയും തിരക്കഥയും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും നിർവഹിക്കുന്നത് ആനന്ദ് ആണ്.

കാലാകാലങ്ങളായി സിനിമയിൽ നടന്നുപോരുന്ന നായിക- നായക സങ്കൽപ്പത്തെ തിരുത്തിയെഴുതുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അൽത്താഫ് സലീം, വിനീത് തട്ടിൽ, ജോണി ആൻറണി, മാല പാർവതി, ബൈജു ജോൺസൺ, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, ആൻ സലീം, ഷൈനി സാറാ രാജൻ, സൂരജ് പോപ്സ്, ജിലൂ ജോസഫ്, അമൃത, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സാഗർ അയ്യപ്പൻ.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്ററുകളിൽ ആവേശക്കടലിരമ്പം, സർവൈവൽ മൂവി ജോ ണറിൽ ‘പൊളിച്ചടുക്കി’ മഞ്ഞുമ്മൽ ബോയ്സ്

0
തമാശച്ചിത്രമായ ജാനേമനിൽ നിന്നും സർവൈവൽ മൂവി മഞ്ഞുമ്മൽ ബോയ്സിലേക്ക് എത്തിയപ്പോൾ മികച്ച സംവിധായകൻമാരിലൊരാളായി തന്റേതായ ഇടം സ്വന്തമാക്കി ചിദംബരം.

പേടിപ്പെടുത്തുന്ന കിടിലൻ ട്രയിലറുമായി ‘ചിത്തിനി’

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ പേടിപ്പെടുത്തുന്ന ട്രയിലർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.

ദിലീപ്- ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

0
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ദിലീപ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

‘പൊറാട്ട് നാടകം’; ടീസർ പുറത്തിറങ്ങി

0
എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ട്രെയിലർ പുറത്തിങ്ങി. ആക്ഷേപഹസ്യമായ ഒരു ചിത്രമാണ് പൊറാട്ട് നാടകം. ഒക്ടോബർ 18 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. “ഈ...

ഏഴാമത് മലയാള പുരസ്കാരം; മമ്മൂട്ടി മികച്ച നടന്‍, നടി ഉര്‍വശി

0
ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വശിയെയും തിരഞ്ഞെടുത്തു.