Saturday, September 5, 2026

‘അഭിരാമി’യായി ഗായത്രി സുരേഷ്; ടീസർ റിലീസ്

മുഷ്ത്താൻ റഹ്മാൻ കരിയാടൻ സംവിധാനം ചെയ്ത് ഗായത്രി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അഭിരാമി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ ടൈറ്റിൽ റോളിൽ തന്നെയാണ് ഗായത്രി സുരേഷ് എത്തുന്നത്. എം ജെ എസ് മീഡിയയുടെയും സ്പെക്ടാക് മൂവീസിന്റെയും കോപ്പർനിക്കസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ മധു കുറുവത്ത്, സന്തോഷ് രാധാകൃഷ്ണൻ, ഷബീക്ക് തയ്യിൽ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. 123 മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ പുറത്തിറക്കിയത്.  ജൂൺ ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. സോഷ്യൽ മീഡിയയിലൂടെ വൈറലായ ഒരുപെൺകുട്ടിയുടെ ജീവിതകഥയാണ് പ്രമേയം.

ഹരികൃഷ്ണൻ, സഞ്ജു ഫിലിപ്പ്, കെ കെ മൊയിതീൻ കോയ, അമേയ, ശ്രീകാന്ത് മുരളി, നവീൻ ഇല്ലത്ത്, അഷ്റഫ് കളപ്പറമ്പിൽ, സൽമൺ പുന്നയ്ക്കൽ, സാഹിത്യ പി രാജ്, സാറാ സിറിയക്, അയേഷ് അബ്ദുൽ ലത്തീഫ്, കബീർ അവറാൻ, തുടങ്ങിയവർ  മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മാധ്യമ പ്രവർത്തകനായ വഹീദ് സമാനാണ് രചന. ക്യാമറ ശിഹാബ് ഓങ്ങല്ലൂർ, സംഗീതം സിബു സുകുമാരൻ.

spot_img

Hot Topics

Related Articles

Also Read

ആര്‍ ഡി എക്സിനു ശേഷം ആന്‍റണി വര്‍ഗീസും സോഫിയ പോളും; ചിത്രീകരണത്തിന് തുടക്കമായി

0
ഓണക്കാലത്ത് തിയ്യേറ്ററുകളിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ ആര്‍ ഡി എക്സിന് ശേഷം ആന്‍റണി വര്‍ഗീസും നിര്‍മാതാവ് സോഫിയ പോളും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ശനിയാഴ്ച കൊച്ചിയില്‍ വെച്ചു തുടക്കമായി.

ത്രില്ലടിപ്പിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ടീസർ റിലീസ്

0
ചിദംബരംതിരക്കഥ എഴുതി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ ടീസർ പുറത്തിറങ്ങി.

പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി; വിശേഷങ്ങള്‍ പങ്ക് വെച്ച് മോഹന്‍ലാല്‍

0
മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കന്നഡ, ഹിന്ദി ഭാഷകളിലുള്ള മൊഴിമാറ്റം അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തും

പ്രശസ്ത ഗസൽ ഗായകൻ ഹരിഹരൻ നായകനായി എത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ദയാ ഭാരതി’

0
അയോധ്യ ടെമ്പിൽ ട്രസ്റ്റിന് വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ചിത്രം ദയ ഭാരതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗസൽ ഗായകൻ ഹരിഹരനാണ് നായകനായി എത്തുന്നത്.

നടി മീന ഗണേഷ് അന്തരിച്ചു

0
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...