Wednesday, November 11, 2026

‘മാഞ്ചിയം: ദി ബോട്ടണി ഓഫ് എ ക്രൈം’; കൃഷാന്ദിന്റെ ആറാമത്തെ ചിത്രത്തിൽ വൻ താരനിര, വിദേശ വിതരണാവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

ദേശീയ ചലച്ചിത്ര പുരസ്കാരവും രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയ സംവിധായകൻ കൃഷാന്ദിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മാഞ്ചിയം: ദി ബോട്ടണി ഓഫ് എ ക്രൈം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷാന്ദിന്റെ ആറാമത്തെ സംവിധാന സംരംഭമായ ചിത്രം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ചു ഉണ്ണിത്താനാണ് നിർമ്മിക്കുന്നത്. കൃഷാന്ദ് ഫിലിംസും നിർമ്മാണത്തിൽ പങ്കാളികളാണ്.

ഇടതൂർന്ന കാടും മഴനനഞ്ഞ പ്രകൃതിയും പുള്ളിപ്പുലിയും പഴയ ജയിൽ കവാടവുമാണ് ടൈറ്റിൽ ലുക്ക് പോസ്റ്ററിലെ പ്രധാന ആകർഷണങ്ങൾ. ‘തൊണ്ടിമാടം പ്രിസൺസ്’ എന്ന് രേഖപ്പെടുത്തിയ ജയിൽ കവാടവും ‘The Axe Forgets, But The Tree Remembers’ എന്ന ടാഗ്‌ലൈനും ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ആകാംക്ഷയുണർത്തുന്നു.

സഞ്ചു ശിവറാം, സുധി കോപ്പ, വിൻസി അലോഷ്യസ്, മണിയൻപിള്ള രാജു, നിരഞ്ജ് മണിയൻപിള്ള രാജു, രാഹുൽ രാജീവ്, നന്ദു, രാധാ ഗോമതി, ദിവ്യ പ്രഭ, നിഷാന്ത് സാഗർ, വിനീത് തട്ടിൽ ഡേവിഡ്, ജോജി കെ. ജോൺ, പ്രമോദ് വെളിയനാട്, റൂത്ത് പി. ജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.

ഉണ്ണി കാർത്തികേയന്റേതാണ് കഥ. കൃഷാന്ദും സഞ്ചു ശിവറാമും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ലിജീഷ് കുമാറും രാഹുൽ രാജീവും അധിക തിരക്കഥാ രചനയിൽ പങ്കാളികളാകുന്നു.

പ്രയാഗ് മുകുന്ദനാണ് ഛായാഗ്രഹണം. മുജീബ് മജീദ് സംഗീതവും ഒറിജിനൽ സ്കോറും നിർവഹിക്കുന്നു. ശശികുമാറാണ് എഡിറ്റർ. രംഗനാഥ് രവി സൗണ്ട് ഡിസൈനും ആൽവിൻ ജോസഫ് കലാസംവിധാനവും നിർവഹിക്കുന്നു. ദിവ്യ ജോബിയാണ് കോസ്റ്റ്യൂം ഡിസൈനർ. അർഷാദ് വർക്കല മേക്കപ്പും കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന്റെ വിദേശ വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. 2026 നവംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കാടും കുറ്റകൃത്യങ്ങളും നിഗൂഢതകളും കോർത്തിണക്കുന്ന വ്യത്യസ്തമായൊരു സിനിമാനുഭവമാകുമോ ‘മാഞ്ചിയം’ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

spot_img

Hot Topics

Related Articles

Also Read

2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു

0
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പുമന്ത്രി സജിചെറിയാനും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഔഡിറ്റോറിയത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.

ഷാനവാസ് ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘നാരായണീന്റെ മൂന്നാണ്മക്കൾ’ പോസ്റ്റർ പുറത്ത്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. തോമസ് മാത്യുവും ഗാർഗിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...

‘രാമചന്ദ്ര ബോസ് & കോ ‘ ടീസറില്‍ കൊള്ളക്കാരനായി നിവിന്‍ പോളി

0
മാജിക് ഫ്രയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ജാഫര്‍ ഇടുക്കി, വിജിലേഷ്, വിനയ് ഫോര്‍ട്ട്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

‘സ്വകാര്യം സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്

0
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ൦ സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.