Sunday, September 6, 2026

ഷാനവാസ് ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷാനവാസ് ഇതിന് മുൻപ് സംവിധാനം ചെയ്തിരുന്ന തൊട്ടപ്പൻ, കിസ്മത്ത് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്നതാണ്  ചിത്രത്തിന്റെ കഥാപശ്ചാത്തലം. ‘ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ഒരു കട്ടിൽ ഒരു മുറി  റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങ ളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.  സപ്ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യ ഫിലിംസ് എന്നിവരാണ് നിർമ്മാണം. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ഉണ്ണിരാജ, ജാഫർ ഇടുക്കി, ജനാർദ്ദനൻ, ഗണപതി, മനോഹരി ജോയ്, അസീസ് നെടുമങ്ങാട്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപത്രങ്ങളായി എത്തുന്നത്. സംഗീതം ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം എൽദോസ് നിരപ്പിൽ, എഡിറ്റിങ് മനോജ് ശി എസ്.

spot_img

Hot Topics

Related Articles

Also Read

സെൻസറിങ്  പൂർത്തിയാക്കി ‘മലൈക്കോട്ടൈ വാലിബൻ’

0
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ജനുവരി 25 ന് പുറ ത്തിറങ്ങാനിരിക്കുന്ന ‘മലൈ ക്കോട്ടൈ വാലിബൻ’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.

രജനികാന്ത് ചിത്രം ‘ജയിലര്‍’ വേള്‍ഡ് റിലീസിലേക്ക്

0
‘അണ്ണാത്തൈ’ എന്ന ചിത്രത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പോലീസുകാരനായി എത്തുന്ന രജനികാന്ത് ചിത്രം കോടികള്‍ വാരിക്കൂട്ടുമെന്നാണ് കണക്ക് കൂട്ടല്‍. മാത്യു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നത്.

ഹണി റോസ് നായികയാവുന്ന ‘റേച്ചൽ’; ഫസ്റ്റ് ടീസർ പുറത്തിറങ്ങി

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ ആദ്യ ട്രയിലർ റിലീസായി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

മലയാളത്തിന് അഭിമാന നിമിഷം; 2023- ലെ ദാദാ സാഹേബ് പുരസ്കാരം മോഹൻലാലിന്

0
ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ്  ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സമഗ്രസംഭവനയ്ക്കാണ് പുരസ്കാരം. മലയാളത്തിൽ 2004- ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. പുരസ്കാരം...

‘റേച്ചലിന്‍റെ ആദ്യ ഷെഡിങ് പൂര്‍ത്തിയാക്കി’ വിശേഷങ്ങള്‍ പങ്ക് വെച്ച് ഹണിറോസ്

0
റേച്ചലിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് ചിത്രത്തിലെ നായികയായ ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലുള്ള ഹണിറോസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു