Sunday, September 6, 2026

നടിയും നർത്തകിയുമായ  ബേബി ഗിരിജ അന്തരിച്ചു

ജീവിത നൌക എന്ന ചിത്രത്തിലെ ‘ആനത്തലയോളം വെണ്ണതരാം..’ എന്ന പാട്ടു രംഗത്തിലഭിനയിച്ചു ശ്രദ്ധേയയായ നർത്തകിയും നടിയുമായ ബേബി ഗിരിജ എന്ന പി പി ഗിരിജ അന്തരിച്ചു. 83- വയസ്സായിരുന്നു. ശനിയാഴ്ച ചെന്നൈ അണ്ണാനഗറിലെ വീടിൽ വെച്ചായിരുന്നു അന്ത്യം. 1951 – പുറത്തിറങ്ങിയ ജീവിതനൌക എന്ന ചിത്രത്തിൽ നായികയായി എത്തിയ ബി എസ് സരോജയുടെ കുട്ടിക്കാലമായിരുന്നു ബേബി ഗിരിജ അവതരിപ്പിച്ചത്. പിന്നീട് വിശപ്പിന്റെ വിളി, അവൻ വരുന്നു, അച്ഛൻ, പുത്രധർമം, കിടപ്പാടം, പ്രേമലേഖ എന്നീ ചിത്രങ്ങളിൽ കഥാപാത്രമായി എത്തി. കണ്ണൂർ സ്വദേശികളായ അനന്തന്റെയും സുനീതിയുടെയും മകളാണ് ബേബി ഗിരിജ. ചെന്നൈലെ ഇന്ത്യൻ ഓവർസീസ്  ബാങ്കിൽ ഓഫീസറായി ജോലി ലഭിച്ചതോടെ അഭിനയരംഗം വിട്ടു. ഭർത്താവ് പരേതനായ ജയചന്ദ്രനും ഇന്ത്യൻ ബാങ്കിൽ ഓഫീസറായിരുന്നു. ഞായറാഴ്ച സംസ്കാരം നടക്കും. മക്കളില്ല.

spot_img

Hot Topics

Related Articles

Also Read

2022 – കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്; സർക്കാർ ഉത്തരവിൽ പുതിയ ജൂറി രൂപീകരണം നടന്നു

0
കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ സർക്കാർ ഉത്തരവിൽ പുതിയ ജൂറി നിർണയം നടന്നു. 2022 ലെ അവാർഡുകൾ നിർണ്ണയിക്കുന്നതിലേക്കാണ് പുതിയ ജൂറി അംഗങ്ങളെ സർക്കാർ ഉത്തരവിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

0
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.

മോഹൻലാൽ- സത്യൻഅന്തിക്കാട് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഹൃദയപൂർവ്വം’ പൂജ ചടങ്ങുകൾ നടന്നു

0
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. സത്യൻ അന്തിക്കാടിന്റെതാണ് കഥ. തിരക്കഥ സോനു ടി. പി...

ആക്ഷന്‍ സൈക്കോ ത്രില്ലറുമായി ‘മുറിവ്’

0
‘ഒരു ജാതി ഒരു മനുഷ്യന്‍’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറിവ്.’ സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ഹൈക്കോടതി അഭിഭാഷകനും നടനുമായ ഐ. ദിനേശ് മേനോൻ അന്തരിച്ചു

0
നടനും ഹൈക്കോടതി അഭിഭാഷകനുമായ ഐ ദിനേശ് മേനോൻ 9520 അന്തരിച്ചു. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.