Sunday, September 6, 2026

ചലച്ചിത്രതാരം കനകലത അന്തരിച്ചു

മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും  മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 350 ലേറെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ നിരവധി വേഷങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്. ഒൻപത്താംക്ലാസിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. രാജാവിന്റെ മകൻ, കരിയിലക്കാറ്റ് പോലെ, ചില്ല്, കൌരവർ, അനിയത്തി പ്രാവ്, ഹരികൃഷ്ണൻസ്, കിരീടം, എന്റെ സൂര്യപുത്രിക്ക്, ആകാശഗംഗ 2, തച്ചോളി വർഗീസ് ചേകവർ, പഞ്ചവർണ്ണത്തത്ത, സ്ഫടികം, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, ആദ്യത്തെ കണ്മണി, അമ്മയാണെ സത്യം, തുടങ്ങിയവ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. തമിഴിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറയിലെ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെമകളായി ജനനം. 1980 ൽ ഉണർത്തുപാട്ട് എന്നൻ ചിത്രത്തിലൂടെയായിരുന്നു  അരങ്ങേറ്റം.

spot_img

Hot Topics

Related Articles

Also Read

പുതിയ സിനിമയുമായി എത്തുന്നു വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും

0
യിവാനി എന്റർടൈമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് ശ്രീജിത്ത് രഞ്ജിത് ആർ. എൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അഞ്ചിന് ചൊവ്വാഴ്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജക്കാടിലെ കള്ളിമാലി ഭദ്രകാളി ക്ഷേത്രത്തിൽ വെച്ച് നടന്നു.

കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍; പുത്തന്‍ പോസ്റ്ററുമായി ആവേശം കൊള്ളിച്ച് ‘മലൈക്കോട്ടെ വാലിബന്‍ ‘

0
ചിത്രത്തിന്‍റെ കഥയെ കുറിച്ചോ മറ്റ് അഭിനേതാക്കളുടെ കഥാപാത്രങ്ങളെക്കുറിച്ചോ വിവരങ്ങള്‍ പുറത്തുവിടാത്തതാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത.

2023- ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപനം; മികച്ച ചിത്രമായി ‘ആട്ടം’, മികച്ച നടന്മാരായി ബിജു മേനോനും വിജയരാഘവനും, നടിമാർ...

0
അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ: ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫും ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്

‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ പ്രേക്ഷകരിലേക്ക്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി പത്തിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക്...

‘നൈറ്റ് റൈഡേഴ്സ്’ ചിത്രീകരണം പൂർത്തിയായി

0
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ...