Sunday, September 6, 2026

‘പുള്ളി’യുമായി ദേവ് മോഹൻ എത്തുന്നു;  ഡിസംബർ 8 ന് തിയ്യേറ്ററുകളിൽ

പുള്ളി എന്ന ത്രില്ലർ മൂവിയിൽ പ്രധാന കഥാപാത്രമായി ദേവ് മോഹൻ എത്തുന്നു. ചിത്രം ഡിസംബർ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളി. ഡിസംബർ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബർ 8 ലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പുതുക്കിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെയായിരുന്നു പുറത്ത് വിട്ടത്.

ഇന്ദ്രൻസ്, സെന്തിൽ, ശ്രീജിത്ത് രവി, കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, മീനാക്ഷി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, ടീന ഭാട്ടിയ, പ്രതാപൻ, അബിൻ, ഭാനുമതി, രാജേഷ് ശർമ്മ, സുധി കോപ്പ, ഉണ്ണി രാജ്, ബിനോ, ഇന്ദ്രജിത്ത് ജഗൻ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം ബിനു കുര്യൻ, പശ്ചാത്തല സംഗീതം ബിജിബാൽ, ഛായാഗ്രഹണം ബിനു കുര്യൻ, എഡിറ്റിങ് ദീപു ജോസഫ്.

spot_img

Hot Topics

Related Articles

Also Read

‘അതിഭീകര കാമുകൻ’ ചിത്രീകരണം ഉടൻ

0
ലുക് മാൻ അവറാൻ കോളേജ് കഥാപാത്രമായി എത്തുന്ന റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി പൂജാചടങ്ങുകൾ നടന്നു. സ്വിച്ചോൺ കർമ്മം നടൻ ഇർഷാദും ഫസ്റ്റ് ക്ലാപ്...

‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…

0
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....

‘ധാരവി ദിനേശാ’യി ദിലീഷ് പോത്തൻ ചിത്രം ‘മനസാ വാചാ’ ഉടൻ

0
ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം മനസാ വാചാ മാർച്ച് ആദ്യവാരത്തിൽ തിയ്യേറ്ററിലേക്ക് എത്തും.

80- കോടി നേട്ടം കൊയ്തെ ടുത്ത് ആര്‍ ഡി എക്സ് ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തം; ഇടിപ്പട ത്തിന്‍റെ ആഘോഷ...

0
ഓണക്കാലത്ത് പ്രേക്ഷകര്‍ക്കായി തിയേറ്ററിലേക്കെത്തിയ സൂപ്പര്‍ ഇടിപ്പടം ആര്‍ ഡി എക്സ് നേടിയ കളക്ഷന്‍ 80 കോടി. നീരജ് മാധവ്, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആഘോഷപൂര്‍വം ചിത്രത്തെ വരവേറ്റു.

മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ- 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് ‘തുടരും’. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെഷണ്മുഖൻ എന്ന  സാധാരണക്കാരനായ ടാക്സി ഡ്രൈവർ...