Sunday, September 6, 2026

80- കോടി നേട്ടം കൊയ്തെ ടുത്ത് ആര്‍ ഡി എക്സ് ഇനി നെറ്റ്ഫ്ലിക്സിന് സ്വന്തം; ഇടിപ്പട ത്തിന്‍റെ ആഘോഷ രാ വൊരുങ്ങി

ഓണക്കാലത്ത് പ്രേക്ഷകര്‍ക്കായി തിയേറ്ററിലേക്കെത്തിയ സൂപ്പര്‍ ഇടിപ്പടം ആര്‍ ഡി എക്സ് നേടിയ കളക്ഷന്‍ 80 കോടി. നീരജ് മാധവ്, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ തുല്യപ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ആഘോഷപൂര്‍വം ചിത്രത്തെ വരവേറ്റു. കേരളത്തില്‍ നിന്നുമാത്രമായി ചിത്രത്തിന് കിട്ടിയ കളക്ഷന്‍ അന്‍പത് കോടിയാണ് ലഭിച്ചത്. ചിത്രത്തിന്‍റെ പ്രദര്‍ശനത്തിന് നെറ്റ്ഫ്ലിക്സ് ഒടിടി വന്‍വില കൊടുത്ത് സ്വന്തമാക്കി. ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മിന്നല്‍ മുരളി, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സോഫിയ പോളിന്‍റെ വീക്കെന്‍റ് ബ്ലോക് ബസ്ട്ടേഴ്സിന്‍റെ ബാനറിലാണ് ആര്‍ ഡി എക്സ് നിര്‍മ്മിച്ചത്.

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ആദര്‍ശ്  സുകുമാരനും ഷബാസ് റഷീദും തിരക്കഥ എഴുതി. അന്‍ബറിബാണ് സംഘട്ടനം ഒരുക്കിയത്. ബാബു ആന്‍റണി, ഐമാ റോസ്മി സെബാസ്റ്റ്യന്‍,ബൈജു,  മഹിമ നമ്പ്യാര്‍,  മലാ പാര്‍വതി തുടങ്ങിയവര്‍ വേഷമിട്ടു. എഡിറ്റിങ് ചമന്‍ ചാക്കോയും ഛായാഗ്രഹണം അലക്സ് ജെ പുളിക്കലും വരികള്‍ മനു മഞ്ജിത്തും, സംഗീതം സാം സി എസും നിര്‍വഹിച്ചു.

spot_img

Hot Topics

Related Articles

Also Read

പുരസ്കാരം സംവിധായകന് സമര്‍പ്പിക്കുന്നു; തന്‍മയ സോള്‍

0
. ‘ഈ പുരസ്കാരം സനല്‍ അങ്കിളിന് സമര്‍പ്പിക്കുന്നു’ തന്‍മയ സോള്‍

‘അകല’ങ്ങളിലെ അരികുജീവിതങ്ങൾ; സിനിമയും ജീവിതാഖ്യാനവും

0
ജീവിതത്തിൽ നിന്നെന്നല്ല, മരണത്തിൽ നിന്ന് പോലും ആത്മാർത്ഥമായ സ്നേഹ ബന്ധങ്ങളെ വിച്ഛേദിക്കാൻ കഴിയെല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് 'അകലെ' എന്ന സിനിമ.

2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു

0
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പുമന്ത്രി സജിചെറിയാനും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഔഡിറ്റോറിയത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.

അമ്മ വേഷങ്ങളിൽ  മലയാള സിനിമയുടെ പ്രിയങ്കരിയായ കവിയൂർ പൊന്നമ്മ അന്തരിച്ചു

0
അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയുടെയും സിനിമ പ്രേമികളുടെയും മനസ്സിലിടം നേടിയ കവിയൂർ പൊന്നമ്മ അന്തരിച്ചു. 79- വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. നായികയായും സഹനടിയായും നിറഞ്ഞു...

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടെഴുത്തുകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

0
കലാഭവന്‍ മണി പാടിപ്പാടി അനശ്വരമാക്കിയ നാടന്‍ പാട്ടുകളെല്ലാം അറുമുഖന്‍ വെങ്കിടങ്ങ് രചിച്ചവ ആയിരുന്നു. നാടന്‍ പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നാണ് അറുമുഖന്‍ വെങ്കിടങ്ങ് അറിയപ്പെട്ടിരുന്നത്. 350- ഓളം ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍റെ തൂലികയിലൂടെ പിറന്നു.