Sunday, September 6, 2026

ആവേശമായി ‘പ്രേമലു 2’- രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

മലയാള സിനിമയും ഇതര ഭാഷസിനിമ പ്രേമികളേയും ആവേശം കൊള്ളിച്ച പ്രേമലു മൂവിയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ ഡി യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രേമലുവിന്റെ വിജയാഘോഷത്തിനായി കൊച്ചിയിൽ വെച്ച് നടന്ന പരിപാടിയിലാണ് സംവിധായകൻ പുറത്ത് വിട്ടത്.  രണ്ടാം ഭാഗവും പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു വിജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഭാവന സ്റ്റുഡിയോസ് ആയിരിക്കും രണ്ടാംഭാഗത്തിന്റെ നിർമ്മാണം.

പ്രേമലു ചിത്രത്തിലെ എല്ലാ അഭിനേതാക്കളും അണിയറ പ്രവർത്തകരും മന്ത്രി പി രാജീവ്, നസ്രയ,ഫഹദ് ഫാസിൽ, അമൽ നീരദ്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. നസ്ലിനും മമിത ബൈജുവും ആയിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. 100 കോടിയിലധികം ബോക്സോഫീലെത്തിയ ചിത്രം കൂടിയാണ് ഈ മോവയി എന്ന സവിശേഷത പ്രേമലുവിനു ഉണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച  റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രമാണ് ‘പ്രേമലു’. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷംഗിരീഷ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മൂവിയാണ് പ്രേമലു.

ഹൈദരബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ  ഈ ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു, നമിത പ്രമോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഗിരീഷ് എ ഡി യുടെയും കിരൺ ജോസിയുടെയുമാണ് തിരക്കഥ. ചിത്രത്തിൽ അഖില ഭാർഗ്ഗവൻ, മീനാക്ഷി രവീന്ദ്രൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലീം, തുടങ്ങിയവരും അഭിനയിച്ചിരുന്നു.

spot_img

Hot Topics

Related Articles

Also Read

‘കേക്ക് സ്റ്റോറി’ ട്രയിലർ പുറത്ത്

0
ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ട്രയിലർ പുറത്ത്. ചിത്രത്തിൽ...

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം – ദൃശ്യം 3: ചിത്രീകരണം ആരംഭിച്ചു  

0
​മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്ന ദൃശ്യം 3-യുടെ ചിത്രീകരണം ആരംഭിച്ചു. ജോർജുകുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന കൌതുകത്തിൽ  കഥ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നത് എന്നു ദൃശ്യം...

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ’യിലെ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനെ’

0
എ. ആർ റഹ്മാൻ മലയാളത്തിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുന്ന സംഗീത സംവിധായകനാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിലെ കഥയുടെ ആത്മാവിനെ അപ്പാടെ ആവാഹിച്ച് കൊണ്ട് ഹിറ്റായൊരു ഗാനമുണ്ട്; ആളുകൾ നെഞ്ചിലേറ്റിയ...

മലയാള ചലച്ചിത്ര സൌഹൃദവേദി പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

0
മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനവും അധ്യക്ഷത തിരക്കഥാകൃത്ത് പി ആർ നാഥനും നിർവഹിച്ചു. മികച്ച സിനിമയ്ക്കുള്ള പരസ്കാരം ‘ജാനകി ജാനേ’യുടെ നിർമ്മാതാക്കളായ ഷെർഗ സന്ദീപ്, ഷെഹ്ന തുടങ്ങിയവർ ഏറ്റുവാങ്ങി.

‘സിദ്ദിഖ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് കാരണക്കാരില്‍ ഒരാള്‍’- സായികുമാര്‍

0
പറയാന്‍ വാക്കുകളില്ല. ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യന്‍ വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തില്‍ നിന്നാണ്.