Sunday, September 6, 2026

മോഹൻലാൽ- ശോഭന താര ജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു

സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്. മനോജ് കെ ജയന്റെ ജോഡിയായി  2009 – ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി ആണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ സിനിമ. ഇന്സ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ശോഭന മലയാളത്തിലേക്കുള്ള തിരിച്ചുവരവറിയിച്ചു. മോഹൻലാലുമൊന്നിച്ചുള്ള ശോഭനയുടെ 56- മത്തെ ചിത്രമായിരിക്കും ഇത്. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് മലയാളത്തിൽ ശോഭന അഭിനയിച്ച ഒടുവിലത്തെ ചിത്രം.

പ്രേക്ഷക ശ്രദ്ധനേടിയ സൌദി വെള്ളക്ക ആണ് തരുൺ മൂർത്തിയുടെ ഒടുവിലത്തെ ചിത്രം. എൽ360 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടത്. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മോഹൻലാലിന്റെ വളരെ വർഷങ്ങൾക്ക്  ശേഷമുള്ള റിയലിസ്റ്റിക് കഥാപാത്രമാണിത്. കെ ആർ സുനിലിന്റെതാണ് കഥ. തരുൺ മൂർത്തിയും സുനീലുമാണ്ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് എം രഞ്ജിത് ആണ്. ഛായാഗ്രഹണം ഷാജികുമാർ, ഏപ്രിൽ മാസം ചിത്രീകരണം ആരംഭിക്കും.

spot_img

Hot Topics

Related Articles

Also Read

ഏറ്റവും പുതിയ ട്രയിലറുമായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’; ജനുവരി 16- ന് റിലീസ്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെറടയിമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ്...

‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ്; പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ

0
കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പി ജേതാവും ഇന്ത്യയുടെ അഭിമാന മുയർത്തിയ സംവിധായികയുമായ പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ. 29- മത് കേരള ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13...

കൊറോണ ധവാന്‍; പ്രചാരണവുമായി ശ്രീനാഥ്  ഭാസി, ആലുവ യു സി കോളേജില്‍ ആവേശക്കടലിരമ്പം

0
ശ്രീനാഥ് ഭാസിയും ലുക് മാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കൊറോണ ധവാന്‍ എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം ആലുവ യുസി കോളേജില്‍ എത്തി. പ്രതീക്ഷിച്ചതിനെക്കാള്‍ പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ കൊറോണ ധവാന് കിട്ടിക്കൊണ്ടിരിക്കുന്നത്.

പുരസ്കാരം സംവിധായകന് സമര്‍പ്പിക്കുന്നു; തന്‍മയ സോള്‍

0
. ‘ഈ പുരസ്കാരം സനല്‍ അങ്കിളിന് സമര്‍പ്പിക്കുന്നു’ തന്‍മയ സോള്‍

ഏറ്റവും പുതിയ ടീസറുമായി ‘ഫെമിനിച്ചി ഫാത്തിമ’

0
IFFK FIPRESCI- മികച്ച അന്താരാഷ്ട്ര ചിത്രം , NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ്, IFFK, FFESI കെ ആർ മോഹനൻ അവാർഡ്, BIFF-...