Sunday, September 6, 2026

കാലത്തിനൊപ്പം സഞ്ചരിക്കുന്ന സിനിമകള്‍

അഭിനേതാവായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സിദ്ധാര്‍ഥ് ശിവ ഇന്ന് പ്രമുഖ സംവിധായക നിരയിലേക്ക് തന്‍റെ സാന്നിധ്യം കൂടി അടയാളപ്പെടുത്തുകയാണ്. ‘തിരക്കഥ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ശ്രദ്ധേയമായ ചില വേഷങ്ങളും കൈകാര്യം ചെയ്തു. കൃത്യമായ വ്യക്തിത്വമുണ്ടായിരുന്നു അദ്ദേഹം കൈകാര്യംചെയ്യുന്ന കഥാപാത്രങ്ങള്‍ക്കും സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കും.

അത് കൊണ്ട് തന്നെ ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹത്തിനുള്ളിലെ അഭിനേതാവും സംവിധായകനും പ്രേക്ഷകരുടെ ശ്രദ്ധ നേടിത്തുടങ്ങിയിരുന്നു. നിരവധി പുരസ്കാരങ്ങളും ഇതോടൊപ്പം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സാമൂഹികമായ വിഷയങ്ങളില്‍ തന്‍റേതായ നിലപാടുകള്‍ എന്നും വ്യക്തമാക്കാറുള്ള സിദ്ധാര്‍ഥ് ശിവയുടെ കലാബോധവും അതിന്‍റെ സമര്‍പ്പണവുമെല്ലാം സമൂഹത്തിനും സമൂഹം ചർച്ച ചെയ്യുന്ന വിഷയത്തിലുമായിരുന്നു.

അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും വ്യക്തിത്വമുണ്ടായിരിക്കെ അദ്ദേഹം തന്‍റെ കലാസൃഷ്ടികളിലും ആ നീതി പുലര്‍ത്താന്‍ ശ്രമിച്ചു. കലണ്ടര്‍, ഋതു, ബോഡിഗാര്‍ഡ്, കുടുംബശ്രീ ട്രാവെല്‍സ്, ഇവര്‍ വിവാഹിതരായാല്‍ സഹസ്രം, തേജോഭയ് ആന്‍ഡ് ഫാമിലി, അയാളും ഞാനും തമ്മില്‍, കളി, ടേക്ക് ഓഫ്, പുതിയ തീരങ്ങള്‍, വിശ്വസം അതല്ലേ എല്ലാം, ഞണ്ടുകളുടെ നാട്ടില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം കഥാപാത്രങ്ങളായി എത്തി.

സംവിധായകനായി എത്തും മുന്നേ അഭിനയത്തിലെന്ന പോലെ ഷോര്‍ട്ട് ഫിലിമിലും ടെലി ഫിലിമിലും അദ്ദേഹം തന്‍റെ കഴിവ് തെളിയിച്ചിരുന്നു. ‘101 ചോദ്യങ്ങള്‍ ‘ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള 2012- ലെ ദേശീയ പുരസ്കാരവും ’ഐന്‍’ എന്ന ചിത്രത്തിനു മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിന്‍റെ കഥയ്ക്ക് 2014- ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വും  സിദ്ധാര്‍ഥ് ശിവ സ്വന്തമാക്കി.

‘സഖാവ് ‘ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത വേറിട്ടൊരു ചിത്രമാണ്. തലമുറകള്‍ തലമുറകളായി കൈ മാറി വന്ന ‘ബലികുടീരങ്ങളെ …’ എന്ന വിപ്ലവഗാനത്തോടെയാരംഭിക്കുന്ന ഈ ചിത്രം പഴയകാല കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ആവേശോജ്ജ്വലമായ സ്മരണകളെയാണ് ഉണര്‍ത്തുന്നത്. അതൊരു  രാഷ്ട്രീയ പ്രസ്ഥാനത്തെ മാത്രമല്ല, ആ പാര്‍ട്ടിക്ക് ഇന്ത്യന്‍ ചരിത്രത്തിലുണ്ടായ സ്ഥാനത്തെയും അവരുടെ രക്തസാക്ഷിത്വത്തെയും ഈ ഗാനം ഓര്‍മ്മപ്പെടുത്തുന്നു.

സഖാവ് എന്ന വാക്കിന്റേയോ ആ വാക്കിനെയോ അല്ലെങ്കില്‍ ആ വിളി കേട്ടു കൊണ്ടിരിക്കുന്ന മനുഷ്യന്‍ എങ്ങനെ ഉള്ള ആളായിരിക്കണമെന്നോ ഉള്ള സിദ്ധാര്‍ഥ് ശിവയുടെ കണക്കൂട്ടലുകളില്‍ നിന്നാണ് ‘സഖാവി’ന്‍റെ പിറവി. പഴയകാല രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് താരതമ്യപ്പെടുത്ത ലാണ് പുതിയകാല രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രതിനിധിയായി കൊണ്ട് വരുന്ന നിവിന്‍ പോളിയുടെ കഥാപാത്രമായ കൃഷ്ണ കുമാറിലൂടെ. കപടമായ ആദര്‍ശത്തെ മുഖാവരണമാക്കിക്കൊണ്ട് മുന്നോട്ട് പോകുന്ന സഖാവ് കൃഷ്ണന്‍റെ ജീവിതത്തിനു പിന്നീട് പല മാറ്റങ്ങളും സംഭവിക്കുന്നതു മുതിര്‍ന്ന സഖാവിന് തന്‍റെ രക്തം ദാനം ചെയ്ത ശേഷമാണ്. വ്യത്യസ്ത പ്രായങ്ങളിലൂടെ നിവിന്‍പോളി ചിത്രത്തില്‍ കഥാപാത്രമായി എത്തുമ്പോള്‍ സംവിധായകന്‍റെയും അഭിനേതാവിന്‍റെയും കഴിവും ചർച്ച ചെയ്യപ്പെടുന്നു.

‘ഐന്‍ ‘ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ഥ് ശിവ അടയാളപ്പെടുത്തുന്നത് ഒരു സുപ്രഭാതത്തില്‍ മാറിമറയുന്ന മനുഷ്യ ജീവിതത്തെക്കുറിച്ചാണ്. സ്വയം ചെയ്തു കൂട്ടുന്ന നന്മ- തിന്‍മകളുടെ പ്രതിഫലം മാത്രമല്ല സ്വയം പങ്കാളിയല്ലാത്ത സംഭവങ്ങളിലും ചിലപ്പോള്‍ ജീവിതം മാറി മറഞ്ഞേക്കാം. മുസ്തഫയും രചന നാരായണന്‍കുട്ടിയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന്‍റെ സംവിധാനം മാത്രമല്ല രചനയും നിര്‍വഹിച്ചിരിക്കുന്നത്  സിദ്ധാര്‍ഥ് ശിവയാണ്. മലബാറില്‍ ജീവിക്കുന്ന വിദ്യാഭ്യാസമില്ലാത്ത ഒരാൾ. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാതെ അലസ ജീവിതം നയിച്ചു പോന്നിരുന്ന മാനു എന്ന ആ ചെറുപ്പക്കാരന്‍ ഒരു കൊലപാതക ത്തിന് യാദൃശ്ചികമായി സാക്ഷിയാകേണ്ടി വരുന്നതും പിന്നീടയാളുടെ  ജീവിതം അപ്രതീക്ഷിതമായി മാറി മറയുന്നതോടെയുണ്ടാകുന്ന  സംഭവ വികാസങ്ങളുമാണ് സിനിമയുടെ കാതല്‍. ഒടുവില്‍ നാട്ടില്‍ ജീവിക്കാന്‍ ഭയന്ന മാനു ജീവിക്കാന്‍ വേണ്ടി സ്വന്തം നാടുപേക്ഷിച്ചു പോകാന്‍ തീരുമാനിക്കുന്നു. കൊലപാതകം കണ്ട മാനുവിനെ വധിക്കാന്‍ കൊലയാളികള്‍ അയാളെ പിന്തുടരുകയും മാനു രക്ഷപ്പെട്ട് മംഗലാപുരത്തെ മലയാളികളുടെ വീട്ടിലെത്തുകയും അവിടെ നിന്ന് അയാളുടെ ജീവിതം പൂര്‍ണമായും മാറി മറയുകയും ചെയ്യുന്നു.

‘വര്‍ത്തമാനം ‘ 20121 ല്‍ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന പുത്തന്‍ പടമാണ്. സാമൂഹിക വിഷയം തന്നെയാണ് ചിത്രത്തിന്‍റെ അടിസ്ഥാനം.ജെ എന്‍ യു സമരത്തിലെ ദളിത്– മുസ്ലിം പീഡന സംഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ചിത്രമാണ് ‘ വര്‍ത്തമാനം‘. മലയാള സിനിമയ്ക്കു നവാഗതരുടെ സമാന്തര സിനിമകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ കല കാലത്തിനൊപ്പം സഞ്ചരിക്കുന്നു എന്നാണ്.

spot_img

Hot Topics

Related Articles

Also Read

മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്‍ജുന്‍

0
തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

ആവേശം നിറച്ച് ‘ജയിലര്‍’ അതിഥി വേഷത്തില്‍ തിളങ്ങി മോഹന്‍ലാല്‍

0
ജയിലറി’ന്‍റെ ആവേശക്കടലിലാണ് തിയ്യേറ്ററുകള്‍. കേരളത്തില്‍ രാവിലെ ആറ് മണിമുതല്‍ ചിത്രത്തിന്‍റെ ആദ്യ ഷോ ആരoഭിച്ചിരുന്നു.  മുന്നൂറിലധികം തിയ്യേറ്ററുകളിലാണ് ചിത്രം ഓടിയത്.

കേരളത്തിൽ സിനിമ സമരം പ്രഖ്യാപിച്ച് ചലച്ചിത്ര സംഘടനകൾ

0
സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ  കേരളത്തിൽ ജൂണ് ഒന്ന് മുതൽ സിനിമ സമരം. ജി എസ് ടി ക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ കൂടിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ...

തെന്നിന്ത്യൻ താരം മീന കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ട്രയിലർ റിലീസ്

0
ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസം പൂർത്തിയാക്കാനായി വർഷങ്ങൾക്ക് ശേഷം ക്യാംപസ്സിലെക്ക് തെന്നിന്ത്യൻ താരം മീന വിദ്യാർഥിനിയായി എത്തുന്ന  ചിത്രം ‘ആനന്ദപുരം ഡയറീസിലെ ടീസർ പുറത്തിറങ്ങി.

സാബർമതി അവാർഡ് മോളി കണ്ണമ്മാലിക്കും പി. ആർ സുമേരനും

0
2023- 24 ലെ സാബർമതി ചലച്ചിത്ര കലാമിത്ര പുരസ്കാരത്തിന് മോളി കണ്ണമ്മാലിയെയും മാധ്യമമിത്ര പുരസ്കാരത്തിന് പി. ആർ സുമേരനെയും കാരുണ്യ മിത്ര അവാർഡിന് ബ്രദർ ആൽബിനെയും തിരഞ്ഞെടുത്തു. നവംബർ 1 ന് ഉച്ചയ്ക്ക്...