മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പാട്രിയാറ്റ് ഉടൻ തിയ്യേറ്ററുകളിലേക്ക്. മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായിട്ടാണ് എഎ സിനിമ കണക്കാക്കപ്പെടുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം ശ്രീലങ്ക, ഹൈദരാബാദ് തുടങ്ങിയ വിവിധ സ്ഥലങ്ങളിലായാണ് പൂർത്തിയായത്. ആഗോള നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ സിനിമ ഏപ്രിൽ 23 മുതൽ 26 വരെ അമേരിക്കയിൽ നടക്കുന്ന ലോസ് ആഞ്ചലസ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ (IFFLA) ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഏപ്രിൽ അവസാന വാരത്തോടുകൂടി ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.
Also Read
മണിച്ചിത്രത്താഴ് റീ റിലീസ് ഓഗസ്റ്റ് 17- ന്
പ്രേക്ഷകരെ എക്കാലത്തും ഹറം കൊള്ളിച്ചുകൊണ്ടേയിരിക്കുന്ന ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്രത്താഴ് ആഗസ്റ്റ് 17- ന് റീ റിലീസ് ചെയ്യുന്നു. 4 k ഡോൾബി അറ്റ്മോസിലൂടെ...
‘അഭിലാഷ’ത്തില്‍ പ്രധാന വേഷത്തില്‍ സൈജുകുറുപ്പും തന്‍വിയും; കോഴിക്കോട് മുക്കത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു
മലബാറിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രം അഭിലാഷത്തിന്‍റെ ഷൂട്ടിങ്ങ് കോഴിക്കോട് മുക്കത്ത് പുരോഗമിക്കുന്നു.
നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി മധുര മനോഹര മോഹം
പ്രതിസന്ധികള്‍ക്കും ജീവിതത്തിനിടയിലെ ഓട്ടപ്പാച്ചിലിനിടയിലും കുടുകുടാ ചിരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മധുര മനോഹര മോഹം എന്ന സിനിമ.
ലതികയുടെ പാട്ടിൽ ‘ഒത്തിരി ഒത്തിരി മോഹങ്ങള്‍ കതിരി’ടുമ്പോൾ…
മലയാളിയുടെ കാതോരമായാണ് ലതിക എന്ന തെന്നിന്ത്യന്‍ ചലച്ചിത്ര ഗായിക പിറന്നു വീഴുന്നത്. പിന്നീടവര്‍ നമ്മുടെ കാതോട് കാതോരമായി ചേര്‍ന്ന് നിന്ന് പാടിത്തകര്‍ത്തതെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. ഭരതന്‍ ചിത്രമായ ‘കാതോട് കാതോര’ത്തിലെ “കാതോട് കാതോരം”,...
ഭാവസാന്ദ്രമായ ശബ്ദത്തിനുടമ; ഓർമ്മയിലെ എസ്. ജാനകി
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത ഒരു സ്ഥാനം അവർ സ്വന്തമാക്കി.ജാനകിയമ്മയുടെ മലയാള...







