Wednesday, October 21, 2026

മെഡിക്കൽ ത്രില്ലർ ജോണറുമായി ‘ദി ഡോണർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അമൽ സി ബേബി സംവിധാനം ചെയ്ത് ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്തോസും നൈസി റെജിയും ചേർന്ന് നിർമ്മിക്കുന്ന  ചിത്രം ‘ദി ഡോണർ’ ചിത്രത്തിന്റെ രണ്ടാമത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു മെഡിക്കൽ ത്രില്ലർ ജോണർ ചിത്രമാണ് ദി ഡോണർ. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ദിലീപ് കുര്യനാണ് രചന നിർവഹിക്കുന്നത്. നിരവധി ഭാഷകളിലെ അഭിനേതാക്കൾ ഒന്നിക്കുന്ന ദി ഡോണർ ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് അണിയറയിൽ ഒരുങ്ങുന്നത്. 2024- ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. നാലുഭാഷകളിലായി ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  

spot_img

Hot Topics

Related Articles

Also Read

‘മറിമായം’ ടീമിന്റെ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ചിത്രീകരണം പൂർത്തിയാക്കി

0
മറിമായം ടീമിലെ മണികണ്ഠൻ പട്ടാമ്പിയും സലീം ഹസനും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പഞ്ചായത്ത് ജെട്ടി’യുടെ ചിത്രീകരണം പൂർത്തിയായി. മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയായ മറിമായത്തിലെ മുഴുവൻ താരങ്ങളും  ഒരു സിനിമയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.

ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രം ‘ഈ തനി നിറം’ ചിത്രീകരണം പൂർത്തിയായി

0
അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഈ തനി നിറം’ എന്ന  ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. നടൻ മാത്രമല്ല, സംവിധായകനും ഗാനരചയിതാവും കൂടിയാണ് അനൂപ് മേനോൻ. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്....

മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം; പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ തിയ്യേറ്ററുകളിൽ എത്തുന്നു

0
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രം വ്യാഴായ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ‘ഹൃദയപൂർവ്വം. കുടുംബപ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന...

നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

വേറിട്ട കഥയുമായി ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിൽ

0
റൂബൽ ഖാലി എന്ന ഏറ്റവും വലുപ്പമേറിയതും അപകടകരവുമായ മരുഭൂമിയെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിലേക്ക്. അനീഷ് അൻവർ ആണ് ചിത്രത്തിന്റെ സംവിധാനം.