ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘പ്രതിച്ഛായ’ മാർച്ച് 26 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഒരു കംപ്ലീറ്റ് പൊളിറ്റിക്കൽ ത്രില്ലറാണ് പ്രതിച്ഛായ. ചിത്രത്തിൽ കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഥവാ എയ്ഡ് ആയിട്ടാണ് നിവിൻ പോളി വേഷമിടുന്നത്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെയും അധികാര കേന്ദ്രങ്ങളിലെ ചരടുവലികളെയും ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയെ കൂടാതെ ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ സിനിമയെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം നൽകുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
രാഷ്ട്രീയ ത്രില്ലറുമായി നിവിൻ പോളി; ‘പ്രതിച്ഛായ’ മാർച്ച് 26 ന് തിയറ്ററുകളിലേക്ക്
Also Read
‘ക്വീൻ എലിസബത്തി’ൽ മീര ജാസ്മിനും നരേനും ഒന്നിക്കുന്നു; ഡിസംബർ 29 ന് പ്രദർശനത്തിന്
അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം കൂടിയാണ് ‘ക്വീൻ എലിസബത്ത്’.
ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്;’ 19- നു തിയ്യേറ്ററുകളിലേക്ക്
കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സെപ്തംബർ 19- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന് മുൻപ് ഇറങ്ങിയ...
‘ഗംഗാധരന്‍ സര്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചൊരു മനുഷ്യസ്നേഹി’- ജി മാര്‍ത്താണ്ഡന്‍
ഗൃഹലക്ഷ്മി എന്ന ബാനര്‍ മലയാള സിനിമയ്ക്കു ഒരിയ്ക്കലും മറക്കാന്‍ പറ്റില്ല. ആ ബാനറില്‍ ഒട്ടേറെ മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചത് പി വി ഗംഗാധരന്‍ സര്‍ എന്ന നിര്‍മ്മാതാവാണ്.'
മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
തെന്നിന്ത്യൻ നടൻ വിജയ രംഗരാജു അന്തരിച്ചു
പ്രശസ്ത തെന്നിന്ത്യൻ നടൻ വിജയ രംഗരാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സിദ്ദിഖ്- മോഹന്ലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ റാവുത്തർ’ എന്ന...







