മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. ഡിസംബർ 25- ന്46 വർഷത്തെ അഭിനയജീവിതത്തിലാദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. 3 ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രേക്ഷകർക്ക് സിനിമ കാണാൻ സാധിക്കും. ഡിഗാമയുടെ നിധികാക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹൻലാൽ എത്തുന്നത്. നിരവധി ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 170- ദിവസത്തോളമാണ് ബറോസിന്റെ ഷൂട്ടിംഗ് നടന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ജിജോ സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ കഥയാണ് ബറോസിന്റെ പ്രമേയം. ക്യാമറ സന്തോഷ് ശിവൻ.
Also Read
‘ടർക്കിഷ് തർക്ക’ത്തിൽ സണ്ണി വെയ് നും ലുക് മാനും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദും അഡ്വ: പ്രദീപ് കുമാറും ചേർന്ന് നിർമ്മിച്ച് നവാസ് സുലൈമാൻ രചനയും സംവിധാനവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ
'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും ബാഹുൽ...
‘മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയായി
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
തിയ്യേറ്ററിൽ ചീറിപ്പാഞ്ഞ് ‘ബുള്ളറ്റ് ഡയറീസ്’; ഒരു ബൈക്ക് പ്രേമിയുടെ കഥ ഏറ്റെടുത്ത് പ്രേക്ഷകർ
ബി 3 എം ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. കോട്ടയം പ്രദീപ് അവസാന നാളുകളിൽ അഭിനയിച്ച ചിത്രം കൂടിയാണ് ബുള്ളറ്റ് ഡയറീസ്.
അമ്മ വേഷങ്ങളിൽ മലയാള സിനിമയുടെ പ്രിയങ്കരിയായ കവിയൂർ പൊന്നമ്മ അന്തരിച്ചു
അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയുടെയും സിനിമ പ്രേമികളുടെയും മനസ്സിലിടം നേടിയ കവിയൂർ പൊന്നമ്മ അന്തരിച്ചു. 79- വയസ്സായിരുന്നു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. നായികയായും സഹനടിയായും നിറഞ്ഞു...







