Saturday, September 5, 2026

പ്രിവ്യൂ ഷോയിൽ കയ്യടി നേടി ‘മൂൺവാക്ക്’; “ചീളു പിള്ളേരുടെ ഞെരിപ്പ് പ്രകടനം” എന്ന് ലിജോ ജോസ് പെല്ലിശ്ശേരി

നവാഗതരായ യുവപ്രതിഭകളെ മുൻനിർത്തിക്കൊണ്ട് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ കെ സംവിധാനം ചെയ്യുന്ന ചിത്രം മൂൺവാക്ക് പ്രിവ്യൂ ഷോയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനായി നിരവധി പ്രമുഖരാണ് പങ്കെടുത്തത്. “ചീളു പിള്ളേരുടെ ഞെരിപ്പ് പ്രകടനം” എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പ്രിവ്യൂ കണ്ടശേഷം അഭിപ്രായപ്പെട്ടത്. ഭഗവത് മാനുവൽ, മേജർ രവി, മഞ്ജു പിള്ള, സുധി കോപ്പ, ടിനു പാപ്പച്ചൻ, ജിസ് ജോയ്, ഗിരീഷ് ഗംഗാധരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, നിഷാ  സാരംഗ്, വിപിൻ അറ്റ് ലി, അഭിമന്യു തിലകൻ, നജീം കോയ, ആൽഫി പഞ്ഞിക്കാരൻ, തുടങ്ങി നിരവധിപേര് ചിത്രത്തിലെ അഭിനേതാക്കളെയും സിനിമയേയും അഭിനന്ദിച്ചു.

വെള്ളിയാഴ്ച മുതൽ മൂൺവാക്കിന്റെ ചിത്രീകരണവും ആരംഭിച്ചു. മാജിക് ഫ്രയിംസ്, ആമേൻ മൂവി മൊണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം സംയുക്തമായി ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് മൂൺവാക്ക്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. ശ്രീകാന്ത് മുരളി, വീണ നായർ, മീനാക്ഷി രവീന്ദ്രൻ, സഞ്ജന ദാസ്, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുനിൽ ഗോപാലകൃഷ്ണൻ, വിനോദ്  എ കെ, മാത്യു വർഗീസ്, എന്നിവരാണു ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ഗാനരചന വിനായക് ശശികുമാർ, ഛായാഗ്രഹണം അൻസാർ ഷാ, എഡിറ്റിങ് ദീപു ജോസഫ്, കിരൺ ദാസ്.

spot_img

Hot Topics

Related Articles

Also Read

പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്

0
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയിലർ പുറത്ത്. ‘ക്രോധത്തിന്റെ ദിനം’ എന്ന അർഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് ചിത്രത്തിന്റെ...

ഏറ്റവും പുതിയ ടീസറുമായി ‘ലിറ്റിൽ ഹാർട്സ്’

0
പ്രേക്ഷകർക്കിടയയിൽ ജനപ്രിയത നേടിയ ആർ ടി എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ലെ പുതിയ ടീസർ പുറത്തിറങ്ങി.

സോമന്‍റെ കൃതാവ് ഒക്ടോബറില്‍ തിയ്യേറ്ററിലേക്ക്

0
വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന സോമന്‍റെ കൃതാവ് ഒക്ടോബര്‍ 6- നു പ്രേക്ഷകരിലേക്ക് എത്തുന്നു. രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്‍റര്‍ടൈനറാണ്. കുട്ടനാട്ടുകാരനായ ഒരു കൃഷിയോഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ എത്തുന്നത്

സെക്കന്‍ഡ് ലുക്ക് പോസ്റ്ററുമായി ഡാന്‍സ് പാര്‍ട്ടി

0
വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രയാഗയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രത്തില്‍ കൊച്ചിയില്‍ ഡാന്‍സും പാര്‍ട്ടിയുമായി ജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് പ്രമേയം.

‘വിരുന്നി’ല്‍ നായകനായി അര്‍ജുന്‍, നായികയായി നിക്കി ഗല്‍റാണി; ടീസര്‍ റിലീസ്

0
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് അര്‍ജുനും നിക്കി ഗല്‍റാണിയും നായികാ- നായകന്മാരായി എത്തുന്ന ചിത്രം ‘വിരുന്നി’ന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ചിത്രമാണ് വിരുന്ന്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പുറത്തിറങ്ങുക.