Sunday, September 6, 2026

ഹൊറര്‍ ത്രില്ലറുമായി രാഹുല്‍ സദാശിവന്‍; ‘ഭ്രമയുഗ’ത്തില്‍ നായകന്‍ മമ്മൂട്ടി

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍  കാറ്റഗറിയില്‍ പെടുന്ന സിനിമകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. ഇതിനായുള്ള പ്രൊഡക്ഷന്‍ ഹൌസ് ആരംഭിച്ചു. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ എന്ന  ചിത്രമാണ് ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് ‘ഭ്രമയുഗം’ ചിത്രീകരിക്കുന്നത്.

‘മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തില്‍ ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്‍റെ ഇരുണ്ട കാലഘട്ടത്തില്‍ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിര്‍മ്മാതാക്കളുടെ പിന്തുണ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകര്‍ക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- തിരക്കഥാകൃത്തും സംവിധായകനുമായ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

(‘ഭ്രമയുഗ’ത്തിന്‍റെ പൂജയില്‍ നിന്ന്)

‘ഞങ്ങളുടെ ആദ്യ നിര്‍മ്മാണത്തില്‍ ഇതിഹാസതാരം മമ്മൂക്കയെ വരുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനവും ത്രില്ലും ഉണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കും. പ്രഗത്ഭരായ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സംവിധായകന്‍ രാഹുല്‍ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം’- നിര്‍മാതാക്കളായ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും പറഞ്ഞു.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റിങ്: ഷഫീഖ് മുഹമ്മദ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘ഭ്രമയുഗം’ 2024- ല്‍ പ്രദര്‍ശനത്തിനെത്തും.

spot_img

Hot Topics

Related Articles

Also Read

ഇന്ത്യയിലെ ആദ്യ A I സിനിമ വരുന്നു;  അപർണ മൾബറി കേന്ദ്രകഥാപാത്രയെത്തുന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ റിലീസായി  

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമയുടെ പുതിയ ട്രയിലർ റിലീസായി.

‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി

0
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ചിത്രം നന്‍പകല്‍ നേരത്ത് മയക്കം,...

0
53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം വിന്‍സി അലോഷ്യസിന്.

‘കുട്ടപ്പന്റെ വോട്ട്’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
കെ. ജി. എഫ് സ്റ്റുഡിയോ ആദ്യമായി നിർമ്മിക്കുന്നസ് ചിത്രം ‘കുട്ടപ്പന്റെ വോട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക് പോസ്റ്റർ പുറത്തിറങ്ങി. അരുൺ നിശ്ചൽ ടി ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സുധാശു എഴുതിയ...

ഒടിടി പ്ലാറ്റ്ഫോമിലേക്ക്  ‘ഓഫീസർ ഓൺ ഡ്യൂട്ടി’

0
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന  ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി ’മാർച്ച്  20- നു നെറ്റ്ഫ്ലിക്സിൽ സ്ട്രിമിംഗ് ആരംഭിക്കും. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനംചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട...