Sunday, September 6, 2026

മമ്മൂട്ടി നായകനായി എത്തുന്ന ‘ടർബോ’ ചിത്രീകരണം പൂർത്തിയായി

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മിഥുൻ മാനുവൽ തോമസ് തിരക്കഥയിൽ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ടർബോ ചിത്രീകരണം പൂർത്തിയായി. 70 കോടി ബജറ്റിൽ ഒരുങ്ങുന്ന ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. തെലുങ്ക് നടൻ സുനിൽ, കന്നഡ നടൻ രാജ് ബി ഷെട്ടി, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ  കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ, സംഗീതം ജസ്റ്റിൻ വർഗീസ്.  

spot_img

Hot Topics

Related Articles

Also Read

55- മത് ഗോവ ചലച്ചിത്രമേള; ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി ‘വീരസവർക്കർ’

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...

വിവാദങ്ങൾക്കൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ജയ് ഗണേഷ്’

0
വീൽചെയറിൽ ഇരിക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയായി എത്തുന്നു.

മലയാളത്തിന് അഭിമാന നിമിഷം; 2023- ലെ ദാദാ സാഹേബ് പുരസ്കാരം മോഹൻലാലിന്

0
ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ്  ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ സമഗ്രസംഭവനയ്ക്കാണ് പുരസ്കാരം. മലയാളത്തിൽ 2004- ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. പുരസ്കാരം...

70- ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും

0
2022- എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും. പുരസ്കാരത്തിനായി 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുക. മലയാളത്തിലെ മമ്മൂട്ടിയും കന്നഡ നടൻ ഋഷഭ്...

‘ഐ ആം ഗെയിം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി  എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഐ ആം ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മാസ് എന്റർടൈമെന്റ് മൂവിയാണ്. നഹാസ് ഹിദായത്ത് ആണ് സംവിധാനം. ചിത്രത്തിന്...