Sunday, September 6, 2026

സംവിധായകൻ ഷാജി എൻ. കരുണിന് ജെ. സി ദാനിയേൽ പുരസ്കാരം

2023- ളെ ജെ. സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത് അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു അവാർഡ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2022 ലെ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രനാണ് ലഭിച്ചത്. ഗായിക കേസ് എസ് ചിത്ര, നടൻ വിജയരാഘവൻ, എന്നിവർ അംഗങ്ങളും ചെയർമാനായ  ടി  വി ചന്ദ്രൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെംബറും ആയിട്ടുള്ള സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ഷാജി എൻ കരുൺ. ഏഴ് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാനപുരസ്കാരങ്ങളും പത്മശ്രീയും നേടിയിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

ദി സീക്രട്ട് ഓഫ് വുമൺ; ട്രയിലർ പുറത്ത്

0
പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ട്രയിലർ റിലീസായി. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. ക്യാപ്റ്റൻ, വെള്ളം,...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ‘കാത്ത് കാത്തൊരു കല്യാണം’ തിയ്യേറ്ററിലേക്ക്

0
ജയ്ൻ ക്രിസ്റ്റഫർ സംവിധാനം ചെയ്ത് ടോണി സിജിമോൻ നായകനായി എത്തുന്ന ചിത്രം നാളെ മുതൽ തിയ്യേറ്ററിലേക്ക് എത്തും. കുട്ടികൾ പിറക്കാത്ത ഒരു ഗ്രാമത്തിന്റെ കഥയാണ് ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് നിർമ്മാണം.

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ  മനോജ്  ഭാരതിരാജ അന്തരിച്ചു

0
പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ  മനോജ് ഭാരതിരാജ അന്തരിച്ചു. പ്രമുഖ തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനാണ് മനോജ് ഭാരതിരാജ. 48- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുൻപ് നടന്ന ഓപ്പൺ ഹാർട്ട്...

‘റേച്ചലിന്‍റെ ആദ്യ ഷെഡിങ് പൂര്‍ത്തിയാക്കി’ വിശേഷങ്ങള്‍ പങ്ക് വെച്ച് ഹണിറോസ്

0
റേച്ചലിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് ചിത്രത്തിലെ നായികയായ ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലുള്ള ഹണിറോസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ധ്യാൻ ശ്രീനിവാസനും ദിവ്യപിള്ളയും ഒന്നിക്കുന്ന ചിത്രം ‘ഐഡി’ തിയ്യേറ്ററുകളിലേക്ക്

0
എസ്സാ എന്റർടൈമെന്റിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഐഡി വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. The fake എന്ന ടാഗ്...