Sunday, September 6, 2026

മമ്മൂട്ടിയെ കാച്ചിക്കുറുക്കിയ ‘കടുഗണ്ണാവ’ അഥവാ ഒരു ‘വഴിയമ്പലം’ (മനോരഥങ്ങൾ- ഭാഗം രണ്ട്)

‘കടുഗണ്ണാവ’ ഒരു കഥ മാത്രമല്ല, രണ്ട് കഥകളാണ്. ഈ സിനിമ വലിയൊരു സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി ഒന്ന് നോക്കിയതാണ്. ഈ മുപ്പത് മിനിറ്റിൽ അല്ലാതെ ഒരു പൂർണ്ണ സിനിമയാക്കാൻ വേണ്ടി അദ്ദേഹത്തെ സമീപിച്ചിരുന്നു. അതിന്റെ തീരുമാനങ്ങൾ ഒക്കെ ഉണ്ടായിട്ടുള്ളതാണ്. പിന്നീട് ഈ സിനിമയുമായുള്ള ഒരു വൈകാരികമായ അടുപ്പം കാരണം ഇത് തന്നെയാക്കാം എന്നു തീരുമാനിക്കുകയായിരുന്നു. എം ടിയുടെ ആത്മാoശമുള്ള  സിനിമയാണ് ഇത്. അതിൽ രണ്ട് വേഷമാണ് എന്നോട് ചെയ്യാൻ പറഞ്ഞിരുന്നത്. പിന്നീടത് ചുരുങ്ങി ഒന്നായി. അങ്ങനെ എന്നെ മൊത്തത്തിൽ കുറുക്കിയെടുത്തിരിക്കുകയാണ് സിനിമയിൽ’ എം ടിയുടെ ജന്മദിനത്തൊടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ‘മനോരഥങ്ങൾ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ മമ്മൂട്ടി സംസാരിച്ച ഒരു ഭാഗമാണ് മുകളിൽ.

തന്റെ ജീവിതത്തിൽ നിന്നും എം ടി അടർത്തിയെടുത്ത ചെറുകഥയാണ് കടുഗണ്ണാവ. എം ടിയുടെ ശ്രദ്ധേയമായ കഥകളെ ചേർത്ത് വെച്ച് കൊണ്ട് ആന്തോളജി സിനിമാസീരീസിൽ  നിർമ്മിച്ചെടുത്ത മനോരഥങ്ങളിൽ കടുഗണ്ണാവ വളരെയേറെ ശ്രദ്ധ അർഹിക്കുന്നുണ്ട്. അച്ഛൻ സിലോണിൽ വൻനഗരത്തിൽ പ്രമാണിയെപ്പോലെ വാഴുകയാണെന്ന് ധരിച്ചു പോന്നിരുന്ന ഇങ്ങ് കേരളത്തിലെ കൊച്ചു ഗ്രാമത്തിലെ വേണുവും കുടുംബവും.

പില്ക്കാലത്ത് സിലോണിക്ക് ജോലി അവശ്യാർഥം പോകേണ്ടി വരുന്ന വേണു കടുഗണ്ണാവ കാണാൻ ഇറങ്ങുകയാണ്. എന്നാൽ മനസ്സിൽ സങ്കൽപ്പിച്ചു കൂട്ടിയതിൽ നിന്നും എത്രയോ വിദൂരെ പ്രതാപമറ്റ കടുഗണ്ണാവ അയാളെ വരവേറ്റു. ചെറിയൊരു അങ്ങാടി പോലെ ഒരു തുരുത്ത്, അതായിരുന്നു അയാൾ കണ്ട കടുഗണ്ണാവ. വഴിയമ്പലം എന്നർത്ഥം വരുന്ന കടുഗണ്ണാവ പിന്നീട് വേണുവിനും വേണുവിന്റെ അച്ഛനും അക്ഷരാർഥത്തിൽ ആഅ ചെറു അങ്ങാടി ഒരു വഴിയമ്പലം തന്നെയായി തീരുകയായിരുന്നു. മുപ്പതോളം ചെറു കടകളും ഒന്നോ രണ്ടോ കോൺക്രീറ്റ് കെട്ടിടങ്ങളും. വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കും നേരെ കടുഗണ്ണാവയുടെ വാർധക്യം വേണുവിനെ സ്വീകരിച്ചു, പ്രേക്ഷകരെയും.  

‘നിന്റെ ഓർമ്മയ്ക്ക്’ എന്ന ചെറുകഥയുടെ പിന്തുടർച്ചയായിരുന്നു എം ടി എഴുതിയ സഞ്ചാരക്കുറിപ്പായ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്കയിലെ കടുഗണ്ണാവയുടെ പ്രതാപത്തിലേക്ക് ഊളിയിടാനും കുട്ടികാലത്ത് എന്നോ കണ്ടു മറഞ്ഞ ലീല എന്ന സഹോദരിയെ അവിടെ കണ്ടെത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര. പഴയ പെട്ടിയിൽ നിന്നും കണ്ടെടുക്കുന്ന പൊടിപ്പിടിച്ച റബ്ബർ മൂങ്ങയോളം ദൂരമുണ്ട് ലീലയും വാസുവും തമ്മിലുള്ള ബന്ധത്തിന്. തുകൽപ്പെട്ടിയും തൂക്കി ഒരുനാൾ അച്ഛന്റെ പിന്നാലെ വീടിന്റെ പടികയറി വന്ന ലീല എന്ന പെൺകുട്ടി, അവളുടെ വാസനിക്കുന്ന ഉടുപ്പ്. വിടർന്ന കണ്ണുകളും വട്ടമുഖവും ചുരുണ്ട മൂടിയുമുള്ള ആഅ പെൺകുട്ടിയെ തേടിയുള്ള വേണു എന്ന കഥാപാത്രമായാണ് മമ്മൂട്ടി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നത്.

കഥയിലെ നൊമ്പരം പോലെ പ്രേക്ഷകരെ പിന്തുടരുകയാണ് ‘കടുഗണ്ണാവ’ എന്ന പേരിൽ അതിന്റെ ചലച്ചിത്ര രൂപവും. ലീലയെ ഓർക്കുന്ന വേണുവായി മമ്മൂട്ടി കഥാപാത്രത്തെ തന്റെ കയ്യിൽ നിന്നും വളരെ ഭദ്രമായി ഉൾക്കൊണ്ട് അഭിനയിച്ചു. നിശബ്ദമായി പിന്തുടരുന്ന ആഅ റബ്ബർ മൂങ്ങ പോലും ഒരു കഥാപാത്രമായി ജീവിച്ചു എന്നു വേണം കരുതാൻ.

spot_img

Hot Topics

Related Articles

Also Read

ട്രൈലറില്‍ നര്‍മവുമായി  ബേസില്‍ ചിത്രം ഫാമിലി

0
പ്രേക്ഷകരില്‍ ചിരി നിറയ്ക്കാന്‍ എത്തുന്ന ബേസില്‍ ചിത്രം ഫാമിലിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ നിര്‍മ്മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്. ബേസിലിന്‍റെ അച്ഛനായി ജഗദീഷാണ് എത്തുന്നത്

പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, മഹേഷ് നാരായണന്‍

0
‘ഇതുവരെ ചെയ്തതില്‍ നിന്നു കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്. ആ സിനിമ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം ഉണ്ട്. പലരാജ്യാന്തര മേളകളിലും തെരഞ്ഞെടുത്ത സിനിമയാണ്, പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല. സിനിമയില്‍ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു’.

‘നടന്ന സംഭവ’ത്തിൽ ഒന്നിച്ച് സുരാജും ബിജു മേനോനും

0
ചിരിയുടെ പൂരവുമായി സുരാജും ബിജു മേനോനും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ മൂവി ‘നടന്ന സംഭവ’ത്തിന്റെ ടീസർ പുറത്ത് വിട്ടു. മാർച്ച് 22 ന് ചിത്രം തിയ്യേറ്ററിൽ എത്തും.

പുതിയ ചിത്രവുമായി വീണ്ടും ഒന്നിച്ച് കുഞ്ചക്കോയും രതീഷ് പൊതുവാളും

0
കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ്...

ഏറ്റവും പുതിയ പ്രണയ ഗാനവുമായി ‘ഡാൻസ് പാർട്ടി’

0
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട് സംഗീത ശ്രീകാന്ത് ആലപിച്ച ഡാൻസ് പാർട്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ..’ എന്ന ഈ പാട്ടിലെ ഗാനരംഗത്തിൽ  പ്രത്യക്ഷപ്പെടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ്.