Wednesday, October 7, 2026

ഹാരി ഹൗഡിനിയായി ആസിഫ് അലി, ജാലവിദ്യക്കാരന്റെ കഥപറയുന്ന ചിത്രം ഉടൻ

ആസിഫ് അലിയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്’ എന്ന ചിത്രത്തിന്റെഷൂട്ടിങ് സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്ത മാന്ത്രികൻ ഹാരി ഹൗഡിനിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങുന്ന ഈ ചിത്രം മാന്ത്രികവിദ്യയുടെയും നിഗൂഢതയുടെയും പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. വെള്ളം,ക്യാപ്റ്റൻ, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കുന്ന ഈ വലിയ പ്രോജക്റ്റിൽ ആസിഫ് അലി തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ സാങ്കേതിക ജോലികൾ അവസാന ഘട്ടത്തിലാണെന്നും ഉടൻ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നുമാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

മജീഷ്യനായിയാണ് ആസിഫ് അലി നായകനായെത്തുന്നത്. പൂർണ്ണമായും മാജിക് പ്രമേയമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ ഗംഭീര പെർഫോമൻസാണ് സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും പ്രാധാന്യം നൽകുന്ന ഈ സിനിമ പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്നമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു.

ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, ദി സീക്രട്ട് ഓഫ് വിമൻ തുടങ്ങിയ സിനിമകൾക്കു ശേഷമാണ് പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം ഹൗഡിനി വരുന്നത്. ബ്ലൂ ഹിൽ നൈൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി പി. സാം ആണ് ചിത്രത്തിന്റ നിർമ്മാണം. പ്രജേഷ്സെൻ മൂവി ക്ലബ്ബാണ് ചിത്രത്തിന്റ സഹനിർമ്മാണം. ചിത്രത്തിന്റ സിനിമാറ്റോഗ്രാഫർ നൗഷാദ് ഷെരീഫ്, എഡിറ്റർ: ബിജിത് ബാല, ആർട്ട്: ത്യാഗു തവനൂർ.

ബിജിബാൽ ആണ് ഹൗഡിനി ചിത്രത്തിന്റ സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘ആകാശമായവളേ…’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടെതാണ് ഗാനരചന. വെള്ളത്തിന് ശേഷം സംഗീത വിസ്മയം തീർക്കാൻ പ്രജേഷ് സെൻ – ബിജിപാൽ കോംബോ എത്തുന്നു എന്നതും ഈ ചിത്രത്തിന്റ മറ്റൊരു പ്രത്യേകതയാണ്.

spot_img

Hot Topics

Related Articles

Also Read

അഭിനയത്തോടൊപ്പം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് ഇനി സുരാജ് വെഞ്ഞാറമ്മൂടും

0
നിർമ്മാതാവായ ലിസ്റ്റിൽ സ്റ്റീഫന്റെ മാജിക്കൽ ഫ്രയിംസിനോടൊപ്പം സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസ് ചേർന്ന് നിർമ്മിക്കുന്ന ‘പ്രൊഡക്ഷൻ നമ്പർ 31 എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊല്ലൂര് മൂകാംബിക ക്ഷേത്രത്തിൽ വെച്ച് നട

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ച്

0
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പാട്ടുംപാടി മുകള്‍പ്പരപ്പ് നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു; പുതിയ ഗാനം പുറത്തിറങ്ങി

0
മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. സിബി പടിയറ രചനയ്ക്കു പ്രമോദ് സാരംഗ് സംഗീത സംവിധാനം ചെയ്ത ‘സ്നേഹിതേ...’ എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ  പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

പ്രദര്‍ശനത്തിനെത്തി ‘നദികളില്‍ സുന്ദരി യമുന’ മികച്ച സിനിമയെന്ന് പ്രേക്ഷകര്‍

0
ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ നദികളില്‍ സുന്ദരി യമുനയെക്കുറിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റു ശ്രദ്ധേയമാകുകയാണ് ഇപ്പോള്‍.

ബിഗ്ബജറ്റ് ചിത്രവുമായി ടോവിനോ തോമസിന്‍റെ ‘നടികര്‍ തിലകം’; ഷൂട്ടിങ്ങ് ഹൈദരബാദില്‍ പുരോഗമിക്കും

0
നാല്പതു കോടിയോളം മുടക്ക് മുതല്‍ വരുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പ്രധാനമായും ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്‍ഞ്ചാര ഹില്‍സ്, രാമോജി ഫിലിംസ് സിറ്റി, തുടങ്ങിയ ലൊക്കേഷനുകളില്‍ ഷൂട്ടിങ്ങ് നടക്കും. കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്‍റെ ആദ്യഭാഗം ഷൂട്ടിംഗ് നടന്നത്.