Sunday, September 6, 2026

ജോണ്‍സണ്‍ മാസ്റ്റര്‍ സ്മാരക പുരസ്കാരം മോഹന്‍ സിതാരയ്ക്ക്

ജോണ്‍സണ്‍ മാസ്റ്റര്‍ സ്മാരക പുരസ്കാരം മോഹന്‍ സിതാരയ്ക്ക് ലഭിച്ചു. കുട്ടനെല്ലൂര്‍ സാംസ്കാരിക സംഗീത കാരുണ്യവേദി സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരമാണിത്. 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജോണ്‍സണ്‍ മാഷിന്‍റെ 12- മത് ഓര്‍മദിനമായ  ആഗസ്ത് 18 നു വൈകീട്ട് അഞ്ചുമണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി ജോണ്‍സണ്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, വേദിയിലും സദസ്സിലും സന്നിഹിതരായിട്ടുള്ള മുഴുവന്‍ വ്യക്തികളുടെയും സാന്നിധ്യത്തില്‍  വെച്ച് പുരസ്കാരം സമ്മാനിക്കും.

മൂന്നുപേര്‍ക്കുള്ള കാരുണ്യ ധനസഹായം ഫാ. പോള്‍ പൂവത്തിങ്കല്‍, നടേഷ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്യും. ജോണ്‍സണ്‍ മാഷ് സംഗീതം ചെയ്ത 24 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘പാടൂ ഹൃദയമേ’ എന്ന ഗാനാലാപന പരിപാടിയും ഉണ്ടായിരിക്കും.

spot_img

Hot Topics

Related Articles

Also Read

ബേണിയും ഇഗ്നേഷ്യസും; സംഗീതത്തിലെ രണ്ട് ‘രാഗങ്ങള്‍’

0
“സംഗീതരംഗത്തേക്ക് ഞങ്ങള്‍ക്ക് വരാന്‍ പിതാവിന്‍റെ പാരമ്പര്യമുണ്ട്. പിതാവ് നല്ലൊരു ഗായകനും നാടക അഭിനേതാവുമായിരുന്നു.

ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി നായകനായ ‘ബസൂക്ക’

0
90 ദിവസത്തിനൊടുവിൽ ഗെയിം ത്രില്ലർ ചിത്രം ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ഡിനോ ഡെന്നീസ് ആണ്.

സിനിമ- നാടക നടൻ എ. പി ഉമ്മർ അന്തരിച്ചു

0
സിനിമയിലും നാടകത്തിലും നിറസാന്നിദ്ധ്യമായിരുന്ന നടൻ എ. പി. ഉമ്മർ അന്തരിച്ചു. 89- വയസ്സായിരുന്നു. രചയിതാവ്, നാടക- സിനിമ നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘ഒരു വടക്കൻ വീരഗാഥ’യിൽ കൊല്ലനായി...

പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുന്നു ‘പവി കെയർ ടേക്കർ’; ട്രയിലർ പുറത്ത്

0
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ മൂവിയുടെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഏപ്രിൽ 26- ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

നോവലിലെ നജീബും സിനിമയിൽ നജീബായ പൃഥ്വിരാജും; ലോക ചലച്ചിത്ര വിഹായസ്സിലേക്ക് കുതിച്ച് ‘ആടുജീവിതം’

0
നോവലിന്റെ അന്ത:സത്ത കാത്തുസൂക്ഷിച്ചിട്ടുണ്ട് സിനിമയിൽ. ആത്മാവ് ഒട്ടും തന്നെ ചോർന്നുപോകാതെ പ്രേക്ഷകരിലേക്ക് നോവലും അതിലെ പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ആഴത്തിലേക്ക് ഇറങ്ങിച്ചെന്നു.