Wednesday, July 22, 2026

ലതികയുടെ പാട്ടിൽ ‘ഒത്തിരി ഒത്തിരി മോഹങ്ങള്‍ കതിരി’ടുമ്പോൾ…

മലയാളിയുടെ കാതോരമായാണ് ലതിക എന്ന തെന്നിന്ത്യന്‍ ചലച്ചിത്ര ഗായിക പിറന്നു വീഴുന്നത്. പിന്നീടവര്‍ നമ്മുടെ കാതോട് കാതോരമായി ചേര്‍ന്ന് നിന്ന്  പാടിത്തകര്‍ത്തതെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. ഭരതന്‍ ചിത്രമായ ‘കാതോട് കാതോര’ത്തിലെ “കാതോട് കാതോരം”, യേശുദാസിനൊപ്പം “നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ “,”ദേവദൂതര്‍ പാടി..” തുടങ്ങിയ ഈ പാട്ടുകള്‍ തന്നെ ധാരാളമാണ് ലതികയെന്ന അനശ്വര ഗായികയെ ഓര്‍ക്കുവാന്‍. “ലാലാ ലാലാ..” എന്ന ‘വന്ദന’ത്തിലെ പാട്ടിനൊപ്പം ലതികയുടെ ശബ്ദത്തില്‍ കേള്‍ക്കുന്ന ഹമ്മിങ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. തന്‍റെതായ ആലാപന ശൈലിയും ശബ്ദവും സ്വന്തമായുള്ള ഈ ഗായിക പെട്ടെന്ന് തന്നെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരിയായിത്തീര്‍ന്നു.

’ചിലമ്പി’ലെ “താരും തളിരും മിഴി പൂട്ടി…” യേശുദാസിനൊപ്പം പാടുമ്പോള്‍ ലതികയെന്ന പേരും വ്യക്തിത്വവും മലയാള സിനിമയില്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടു. ഔദ്യോഗികമായി അംഗീകാരങ്ങള്‍ തേടിയെത്തിയില്ലെങ്കിലും ലതികയെന്ന ഗായികയും അവരുടെ സ്വരം പാട്ടുകളുമെല്ലാം ജനഹൃദയങ്ങളിലേക്ക് ചേക്കേറി. അത് തന്നെയാണു തന്‍റെ സമ്പത്തെന്നും അവര്‍ ഉറച്ചു വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു .

നിത്യവും നമ്മുടെ ചൂണ്ടുകളില്‍ പാടിപ്പതിഞ്ഞ പാട്ടുകളെക്കുറിച്ച് അന്വേഷിച്ചാല്‍ അതില്‍ ഒരു പാട്ടെങ്കിലും ലതിക പാടിയതായിരിക്കും. മെലഡിയെ  ലതിക ടീച്ചറുടെ ശബ്ദം കൂടുതല്‍ പ്രണയിച്ചിരുന്നു എന്നു വേണം കരുതാന്‍ . ഓരോ മെലഡി പാടുമ്പോഴും അവരുടെ ശബ്ദം അത്രത്തോളം കാതരമായി. അത് നമ്മോടു കാതോരം കിന്നാരം പറയുകയും ചെയ്യുന്നു. ’ശ്രീകൃഷ്ണപ്പരുന്തി’ലെ “നിലാവിന്‍റെ പൂങ്കാവില്‍” എന്ന ലതിക ടീച്ചറുടെ പാട്ടിലുണ്ട് മുത്തശ്ശിക്കഥകളിലും നോവലുകളിലും നമ്മള്‍ കേട്ടു പരിചരിച്ച യക്ഷിയുടെ പ്രണയാതുരവും മനോഹരവുമായ ശബ്ദം. അത്രയും സൌന്ദര്യാത്മകമായി  പാടുവാന്‍ ആ ശബ്ദം തന്നെ യക്ഷിക്ക് എന്ന കഥാപാത്രത്തിന്  അലങ്കാരമായിരുന്നു. ഈ പാട്ട് ലതിക ടീച്ചറുടെ സിനിമയിലെ സംഗീത ജീവിതത്തിനു പുതിയൊ രു വഴിത്തിരിവായി .

മുന്നൂറിലേറെ പാടിയ മലയാള ഗാനങ്ങളെല്ലാം ലതികയുടെ കരിയറില്‍ ഉയര്‍ച്ചയുടെ പടവുകള്‍ സമ്മാനിച്ചു കൊണ്ടിരുന്നു. മലയാളത്തില്‍ നിന്നും തമിഴിലേക്കും ഈ ഗായിക സഞ്ചരിച്ചു. അഞ്ചാമത്തെ വയസ്സുമുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ പി ലതിക എന്ന ഈ ഗായിക മലയാള സിനി മയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതു തന്‍റെ പതിനാറാമത്തെ വയസ്സില്‍ 1976- ല്‍ ‘അഭിനന്ദനം ‘ എന്ന ചിത്രത്തില്‍ കണ്ണൂര്‍ രാജന്‍ ഈണമിട്ട യേശുദാസിനൊപ്പം “പുഷ്പതലത്തില്‍ വീണുറങ്ങി“ എന്ന പാട്ടിലൂടെയാണ്. പിന്നീട് ലതികയെന്ന ഗായികയെത്തേടി പാട്ടുകളൊഴുകി.  വെറും പാട്ടുകളല്ല, പാടിയതെല്ലാം ഹിറ്റാക്കാന്‍ പറ്റുന്ന എല്ലാം ഒന്നിനോടൊന്ന് മികച്ചവ .  

പാട്ടിന്‍റെ ആ വലിയ സാമ്രാജ്യത്തിലെ വന്‍ വൃക്ഷത്തിലേക്ക് പടര്‍ന്ന് കയറുകയായിരുന്നു ലതികയെന്ന ഗായിക . ഇതര ഭാഷകളിലേക്കും ജനഹൃദയങ്ങളിലേക്കും അവരും അവരുടെ പാട്ടുകളും പടര്‍ന്ന് പന്തലി ച്ചു. വേദികളില്‍ നിന്നും വേദികളിലേക്ക് ആ ഗായിക പറന്നുയര്‍ന്നു. തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജിലെ സംഗീത അധ്യാപികയും ഗായികയും മാത്രമല്ല എഴുത്തുകാരി കൂടിയാണ് ലതിക ടീച്ചര്‍ . സംഗീതത്തിലെ ആദ്യഗുരു അച്ഛന്‍ സദാശിവന്‍ ഭാഗവതരായിരുന്നു. അച്ഛന്‍ രചിച്ച ‘രാഗ തരംഗിണി ‘എന്ന പുസ്തകം കുട്ടികള്‍ക്ക് ഉപകാരപ്രദമായിരുന്നു.

സഹോദരന്‍റെ പ്രവീണ മ്യൂസിക് ക്ലബ് എന്ന ഗാനമേള ട്രുപ്പില്‍ കുട്ടിക്കാലം മുതല്‍ക്കേ പാടിത്തുടങ്ങിയ ‘കൊച്ചു ലതിക’യ്ക്കു അരങ്ങും വേദികളും അപരിചിതമായി രുന്നില്ല.സിനിമയിലെത്തും മുന്നേ നിരവധി നാടകങ്ങള്‍ക്ക് വേണ്ടിയും ലതിക ഗാനങ്ങളാലപിച്ചു. ‘ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം ‘എന്ന ചിത്രത്തില്‍ യേശുദാസിന്‍റെ ശബ്ദത്തില്‍ നമ്മുടെ ഹൃദയത്തില്‍ പതിഞ്ഞ “മെല്ലെ മെല്ലെ മുഖപടം” എന്ന ഗാനം അതേ വൈകാരികതയോ സംഗീതമോ ആത്മാവോ നഷ്ട്ടപ്പെടാതെ ലതികയും ചിത്രത്തില്‍ പാടിയിരിക്കുന്നു. ഈ ചിത്രത്തിലെ “പൂവേണം പൂപ്പട വേണം പൂവിളി വേണം..” എന്ന് പാട്ടിലൂടെ  യേശുദാസിനൊപ്പമങ്ങനെ നമ്മുടെ മനസിലേക്ക് ഒഴുകുകയാണ് ലതിക എന്ന ഗായികയുടെയും ശബ്ദമാധുരി .

“പൊന്‍ പുലരൊളി പൂവിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ..” യേശുദാസിനൊപ്പം ലതിക ചേരുമ്പോള്‍ പാട്ട് സൂപ്പര്‍ ഹിറ്റായി. സൂപ്പര്‍ ഹിറ്റുകള്‍ക്ക് മാത്രമായി അവകാശപ്പെട്ട ശബ്ദമായി മാറുകയാ യിരുന്നു ലതിക ടീച്ചറുടേത്. ‘ചമ്പക്കുളം തച്ചനി’ലെ യേശുദാസിനൊപ്പം പാടിയ “മകളെ പാതിമലരെ…” എന്ന ഗാനവും ഇന്നും പുതുമയോടെ നിലനില്‍ക്കുന്നു. ‘അമര’ത്തിലെത്തിയപ്പോള്‍ ലതിക പാട്ടിന്‍റെ അമരത്തേക്കായിരുന്നു കുതിച്ചുയര്‍ന്നത്. ”പുലരേ പൂന്തോണിയില്‍ പെരുമീന്‍ വെള്ളാട്ടമായി..” യേശുദാസിനൊപ്പം വീണ്ടും ഹിറ്റുകളുടെ പിറവിക്കൊപ്പം ലതിക ടീച്ചറുടെ ശബ്ദവും ഉയര്‍ന്നു വന്നു. ‘വൈശാലി’യിലെത്തിയപ്പോള്‍ പാട്ടില്‍ ലതിക ടീച്ചര്‍ വീണ്ടും നാദവിസ്മയമായി. “ധുo ധുo ധുo ധുo ദുന്ദുഭി നാദം” എന്ന ഗാനത്തിലൂടെ സംഗീതത്തിന്‍റെ പെരുമഴ തീര്‍ത്തു ഈ ഗായിക.

“ഒത്തിരി ഒത്തിരി മോഹങ്ങള്‍ കതിരിട്ട പുത്തരി ചെമ്പാവ് പാടത്ത്…” ’വെങ്കല’ത്തിലെത്തി നില്‍ക്കുമ്പോള്‍ യേശുദാസ് –ലതിക കൂട്ടുകെട്ടില്‍ വിരിയുന്ന പാട്ടിന്‍റെ കെമിസ്ട്രി മലയാള ചലചിത്ര ഗാനമേഖലയില്‍ മുത ല്‍ക്കൂട്ടായി. ഒറ്റയ്ക്കും യുഗ്മഗാനങ്ങളായും മാത്രമല്ല, ലതിക ടീച്ചറുടെ ശബ്ദം നമ്മള്‍ കേട്ടിരിക്കുന്നത്. എത്രയോ പാട്ടുകള്‍ക്ക് വേണ്ടി തന്‍റെ ശബ്ദത്തില്‍ അവര്‍ ഹമ്മിങ് പാടിയിരിക്കുന്നു. ‘വന്ദന’വും ‘താളവട്ട’ വുമെല്ലാം അതിനു മികച്ച ഉദാഹരണങ്ങള്‍.

പിന്നീട് സിനിമയില്‍ നിന്ന് നീണ്ട അവധിയിലേക്ക് തന്‍റെ സംഗീതവുമായി തിരിച്ചു പോയ ലതിക ടീച്ചര്‍ തിരിച്ചെത്തുന്നത് പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഗപ്പി‘ എന്ന ചിത്രത്തിലൂടെയാണ്. “അതിരലിയും കരകവിയും പ്രവാഹമായി…” എന്ന പാട്ട് പുതിയ കാലത്തും ശ്രദ്ധേയമായി. തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന ഈ ഗായിക പാടിയ ഓരോ പാട്ടും വസിക്കുന്നത് ഒരു ജനതയുടെ നെഞ്ചിലാണ്. അതാണ് അവര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയും. സംഗീതത്തിന്‍റെ നിലാവ് പൊഴിയുന്ന പൂങ്കാവില്‍ ഇന്നും വാടാതെയുണ്ട്, ലതികയെന്ന മലയാളികളുടെ സ്വന്തം ഗായിക.

(photos: courtesy)

spot_img

Hot Topics

Related Articles

Also Read

പുതിയ ചിത്രവുമായി വിപിൻ ദാസും ഫഹദ് ഫാസിലും തെന്നിന്ത്യൻ അഭിനേതാവ് എസ്. ജെ. സൂര്യയും

0
ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ചേർന്ന് നിർമ്മിച്ച് ഫഹദ് ഫാസിലിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു.  ചിത്രത്തിൽ തെന്നിന്ത്യൻ താരമായ എസ് ജെ സൂര്യയും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്

‘അഭിലാഷ’ത്തില്‍ പ്രധാന വേഷത്തില്‍ സൈജുകുറുപ്പും തന്‍വിയും; കോഴിക്കോട് മുക്കത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മലബാറിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രം അഭിലാഷത്തിന്‍റെ ഷൂട്ടിങ്ങ് കോഴിക്കോട് മുക്കത്ത് പുരോഗമിക്കുന്നു.

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട്; ബെന്നി പി. നായരമ്പലം ജനറൽ സെക്രട്ടറി

0
അടുത്ത മൂന്ന് വർഷത്തേക്ക് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. ട്രഷററായി സിബി. കെ. തോമസും തിരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതിയിൽ എതിരില്ലാതെയാണ് എല്ലാവരും...

ഉള്ളുലയ്ക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതകഥയുമായി ‘ഉള്ളൊഴുക്ക്’

0
രണ്ട് സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉള്ളോഴുക്ക്. ജീവിതത്തിന്റെ തെറ്റും ശരിയും നിറഞ്ഞ സന്ദർഭങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണ് ഉള്ളോഴുക്ക്. എങ്കിലും അതിൽ നിന്നുള്ള തിരിച്ചടിയിലും അതിജീവിക്കുകയും ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന...

പ്രത്യേക ജൂറിപുരസ്കാരം നേടി ഇന്ദ്രന്‍സ്; അല്ലു അര്‍ജുന്‍ മികച്ച നടന്‍, നടി ആലിയ ഭട്ടും കൃതി സനോനും

0
69- മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’യിലെ അഭിനയത്തിനു മികച്ച നടനായി അല്ലു അര്‍ജുനനെയും ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിനു ആലിയ ഭട്ടും കൃതി സനോനും  മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ഹോം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനു ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.