Sunday, September 6, 2026

പിറന്നാൾ ദിനത്തിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’;  പുതിയ സിനിമയുടെ പോസ്റ്ററുമായി ടൊവിനോ

ടൊവിനോ തിമസിനെ നായകനാക്കി തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. ഫെബ്രുവരി 9- ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണൻ ആയാണ് ടൊവിനോ എത്തുന്നത്. ഈയയിടെ ഇറങ്ങിയ ടീസർ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

 തിരക്കഥയും സംഭാഷണവും ജിനു വി എബ്രഹാമിന്റെതാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇന്ദ്രൻസ്, സിദ്ദിഖ്, ഹരിശ്രീ അശോകൻ, അസീസ് നെടുമങ്ങാട്, ശരണ്യ, പ്രമോദ് വെളിനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഷമ്മി തിലകൻ, കോട്ടയം നസീർ, ബാബുരാജ്, വെട്ടുകിളി പ്രകാശൻ, സാദിഖ്, അർത്ഥന ബിനു, രമ്യ സുവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം സന്തോഷ് നാരായണൻ, ഛായാഗ്രഹണം ഗൌതം ശങ്കർ.

spot_img

Hot Topics

Related Articles

Also Read

ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രം ‘ഈ തനി നിറം’ ചിത്രീകരണം പൂർത്തിയായി

0
അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഈ തനി നിറം’ എന്ന  ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. നടൻ മാത്രമല്ല, സംവിധായകനും ഗാനരചയിതാവും കൂടിയാണ് അനൂപ് മേനോൻ. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്....

സുനിൽ ലക്ഷ്മണന്റെ തിരക്കഥയും സംവിധാനവും; ‘മഹിയാണ് നായകൻ’ ചിത്രത്തിന്റെ പൂജ നടന്നു

0
സുനിൽ ലക്ഷ്മണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഹിയാണ് നായകൻ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. ഭദ്രദീപം കൊളുത്തിക്കൊണ്ട് നടൻ ജയൻ ചേർത്തല തുടക്കം...

ചരിത്രം സൃഷ്ടിക്കാൻ വരുന്നു; ‘പുഷ്പ2’

0
മെഗാഹിറ്റ് തീർത്ത അല്ലു അർജുനും രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘പുഷ്പ2’ കേരളത്തിൽ റിലീസിന് മുൻപ് തന്നെ 500 സ്ക്രീനുകളും കടന്നിരിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി...

ഓണത്തിന് റിലീസിനൊരുങ്ങി ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’

0
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൌഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ ഓണത്തിന് റിലീസിന് ഒരുങ്ങുന്നു. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്....

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

0
കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. 24- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം.