Wednesday, October 21, 2026

ആകാംക്ഷഭരിതമായ ട്രയിലറുമായി ‘റോന്ത്’

ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘റോന്ത്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.വെള്ളിയാഴ്ച കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ കുഞ്ചാക്കോ ബോബനാണ് ട്രയിലർ പുറത്തിറക്കിയത്. പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. സണ്ണി വെയ്ൻ, നമിത പ്രമോദ്, സിബി മലയിൽ, സൈജു കുറുപ്പ്, എന്നിവരും ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.  ചിത്രം ജൂൺ 13- നു പ്രദർശനത്തിന് എത്തും. ഇലവീഴാപൂഞ്ചിറ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്.

സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത് ഇ വി എം, ജോജോ ജോസ് എന്നിവരാണു നിർമ്മാണം. അമൃത പാണ്ഡേ ആണ് സഹാനിർമ്മാതാവ്, പോലീസ് ഉദ്യോഗസ്ഥരുടെ കഥപറയുന്ന റോന്ത് ഒരു ത്രില്ലർ ചിത്രമാണ്. യോഹന്നാൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി ദിലീഷ് പോത്തനും ദിൻ നാഥ് എന്ന പോലീസ് ഡ്രൈവറായി റോഷൻ മാത്യുവും എത്തുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് റോന്ത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയാണ് പ്രധാന ലൊക്കേഷൻ. ജോസഫ്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നല്കിയ മനേഷ് മാധവൻ ആണ് ഇതും ഒരുക്കുന്നത്. ശുദ്ധി കോപ്പ, നന്ദനുണ്ണി, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, ലക്ഷ്മി മേനോൻ, ബേബി നന്ദൂട്ടി, എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതം അനിൽ ജോൺസൺ, ഗാനരചന അൻവർ അലി, എഡിറ്റിങ് പ്രവീൺ മംഗലത്ത്

spot_img

Hot Topics

Related Articles

Also Read

റിയലിസ്റ്റിക് ക്രൈം ത്രില്ലറുമായി എം പത്മകുമാർ; ചിത്രീകരണം ആരംഭിച്ചു

0
രണ്ടായിരത്തി പതിനേഴിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ വെച്ച് നടന്ന ഒരു സഭവത്തെ പ്രമേയമാക്കിക്കൊണ്ട് എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ള ബുദ്ധകേന്ദ്രമായ ടിബറ്റൻ...

പുതിയ ഭാവത്തിലും വേഷപ്പകർച്ചയിലും പൃഥ്വിരാജും ബേസിലും; ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ റിലീസ്

0
'ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ജോജു ജോർജ്ജ് ചിത്രം ‘പണി’യിൽ സംഗീത സംവിധായകരായ വിഷ്ണു വിജയും സാം സി എസും

0
ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യിൽ സൂപ്പർ ഹിറ്റ് സംഗീത സംവിധായകരായ വിഷ്ണു വിജയും സാം സി എസും ഒന്നിക്കുന്നു. ഇരുവരുമാണ് പണിയിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്.

ബിജു മേനോൻ- ആസിഫ്അലി ചിത്രം ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററിലേക്ക്

0
ബിജുമേനോനെയും ആസിഫ്അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ക്കൊണ്ട് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

ത്രില്ലർ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

0
പോപ് മീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘എൽ’ വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ റിലീസിന് എത്തും