Saturday, September 5, 2026

ജയറാമും കാളിദാസും വീണ്ടും ഒറ്റ ഫ്രയിമിൽ; ടൈറ്റിൽ പോസ്റ്ററുമായി ‘ആശകൾ ആയിരം’

മലയാള സിനിമ പ്രേമികളെ കുടുംബ ചിത്രങ്ങളിലൂടെ ഹരം കൊള്ളിച്ച നടൻ ജയറാമും മകൻ കാളിദാസും വീണ്ടും സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നു. ജി പ്രജിത്ത് ആണ് സംവിധാനം ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഒരു വടക്കൻ സെൽഫി’ ആണ് ഇതിന് മുൻപ് സംവിധാനം ചെയ്ത സിനിമ. 22- വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി ഇതിനുണ്ട്.

ബാലതാരമായി കാളിദാസൻ ജയറാമിനൊപ്പം ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’, ‘എന്റെ വീട് അപ്പുവിന്റെയും’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ പ്രേക്ഷകർ ആണും ഇന്നും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും മലയാള പ്രേക്ഷകർക്കിടയിലേക്ക് തിരിച്ചുവരികയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചന അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്ന് നിർവഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

പുതുമുഖങ്ങളെ തേടി സംവിധായകൻ ടോം ഇമ്മട്ടി; നായകനായി എത്തുന്നത് വിനായകൻ

0
വിനായകനെ നായകനാക്കിക്കൊണ്ട് സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുന്നാളി’ലേക്ക് പുതുമുഖങ്ങൾക്കും അവസരം. ചിത്രത്തിന്റെ പേരിനൊപ്പം ‘ക്രോവേന്മാരും സ്രാപ്പേന്മാരും’  എന്ന ടാഗ് ലൈനും ചേർത്തിട്ടുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി...

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു

0
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.

‘ഒരു വടക്കൻ പ്രണയ വിപ്ലവം’; ടൈറ്റിൽ ലോഞ്ചിങ്

0
വിജേഷ് ചെമ്പിലോടും ഋഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു വടക്കൻ പ്രണയ വിപ്ലവ’ത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് ഫെബ്രുവരി പതിനാലിന് വാലന്റൈൻസ് ദിനത്തിൽ കാക്കനാട് ‘ഭാരത് മാത’ കോളേജിൽ വെച്ച് നടന്നു.

250- മത്തെ ചിത്രത്തിൽ ‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ഷൂട്ടിങ് ഉടൻ ആരംഭിക്കും

0
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി.

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടീസർ പുറത്തിറങ്ങി

0
നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം...