Sunday, September 6, 2026

ദേശീയ പുരസ്കാര പ്രഖ്യാപനം; മികച്ച നടി റാണി മുഖർജി, നടന്മാരായി ഷാരൂഖും വിക്രാന്ത് മാസിയും; മികച്ച സഹനടനും- നടിയും ഉർവശിയും വിജയരാഘവനും

2023-ൽ എ മികച്ച നദീ നടന്മാർക്കുള്ള ദേശീയ പുരസ്കാരം പ്രഖ്യാപിച്ചു. ഷാരൂഖാനെയും വിക്രാന്ത് മാസിയേയും മികച്ച നടന്മാരായും റാണി മുഖർജിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. മലയാളത്തിൽ  ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ  മികച്ച സഹനടനായി വിജയരാഘവനെയും ‘ഉള്ളോഴുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി ഉർവ്വശിയെയും തിരഞ്ഞെടുത്തു. എം എസ് ഭാസ്കർ, വിജയരാഘവനൊപ്പം മികച്ച സഹനടനുള്ള പുരസ്കാരവും ഗുജറാത്തി നടി ജാനകി ബോധിവാല, ഉർവ്വശിക്കൊപ്പം മികച്ച നടിക്കുള്ള പുരസ്കാരവും പങ്കിട്ടെടുത്തു. ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ്ഖാനെയും ടൽടത്ത് ഫെയിൽ എന്ന ചിത്രത്തിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടെടുത്തു. മിസിസ് ചാറ്റർജി വേഴ്സസ് എന്ന ചിത്രത്തിലെഅഭിനയത്തിനാണ് റാണി മുഖർജിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുന്നത്.  ഉള്ളോഴുക്ക് ആണ് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമ. ദി കേരള സ്റ്റോറി സംവിധാനം ചെയ്ത സുദീപ്തൊ സെൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. പാർക്കിങ് ആൻ മികച്ച തമിഴ് ചിത്രം.

spot_img

Hot Topics

Related Articles

Also Read

പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ‘മായമ്മ’; ട്രെയിലർ പുറത്ത്

0
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ’യുടെ ട്രയിലർ പുറത്തിറങ്ങി. പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം.

‘നാരായണീന്റെ മൂന്നാണ്മക്കൾ’; ഫെബ്രുവരി 7- ന് റിലീസ്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ൾ ഫെബ്രുവരി 7- നു തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെർടൈമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് തടത്തിൽ ആണ്...

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ചിത്രീകരണം ആരംഭിച്ചു

0
ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ‘‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പിയിലെ കാർത്യട്ടു മനയിൽ ആരംഭിച്ചു. വീക്കെന്റ് ബ്ലോഗ്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. രാഹുൽ ജി, ഇന്ദ്രൻ ഗോപാലകൃഷ്ണൻ...

ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു; ‘തേരി മേരി’ യുടെ ചിത്രീകരണം ജനുവരിയില്‍

0
 ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം ‘തേരി മേരി’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. ടെക് സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തേരി മേരി. ഷൈന്‍ ടോ ചാക്കോയുടെ ജന്മദിനമായ സെപ്തംബര്‍ 15- നാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഷാനവാസ് ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.