Sunday, September 6, 2026

ചലച്ചിത്ര അഭിനേതാവ് കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്ര- മിമിക്രി മേഖലകളിൽ കഴിവ് തെളിയിച്ച പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 51- വയസ്സായിരുന്നു. നിലവിൽ ‘പ്രകമ്പനം’ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്. രണ്ടാഴ്ചയായി ചിത്രീകരണം പുരോഗമിച്ചുവരികയായിരുന്നു. തന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം വീട്ടിലേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഹോട്ടൽ മുറിയിൽ വച്ച് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മിമിക്രി വേദികളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് കലാഭവൻ നവാസ്. കലാഭവൻ മിമിക്രി ട്രൂപ്പ്കളിൽ അംഗമായിരുന്നു. 1995- ൽ ചൈതന്യം എന്ന് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അമ്മ അമ്മായിയമ്മ, ജൂനിയർ മാൻഡ്രേക്ക്, ചന്ദാമാമ, ചട്ടമ്പിനാട്, മേരാ നാം ഷാജി, മായി ഡിയർ കരടി, മീനാക്ഷി കല്യാണം, കോബ്ര, മാട്ടുപ്പെട്ടി മച്ചാൻ, വൺമാൻ ഷോ, വെട്ടം, മൈലാഞ്ചി മൊഞ്ചുള്ള വീട്, എബിസിഡി, എന്നിവയാണ് അഭിനയിച്ച സിനിമകൾ. ഡിറ്റക്ടീവ് ഉജ്ജ്വലൻ ആൻ അഭിനയിച്ച സിനിമകളിൽ വെച്ച് ഏറ്റവും ഒടുവിൽ തിയ്യേറ്ററിലെത്തിയ സിനിമ. സിനിമ- ചലച്ചിത്ര നടനായിരുന്ന അബൂബക്കർ ആൻ അദ്ദേഹത്തിന്റെ പിതാവ്. ഭാര്യ നടിയായ രഹ്ന, മൂന്ന് മക്കൾ.

spot_img

Hot Topics

Related Articles

Also Read

കാളിദാസ് ജയറാം നായകനാകുന്ന ചിത്രം രജനി; ഡിസംബർ എട്ടിന് തിയ്യേറ്ററിൽ

0
വിനിൽ സ്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം രജനി ഡിസംബർ 8 ന് തിയ്യേറ്ററിലേക്ക്. നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രജനി

പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്

0
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വി നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്....

‘ആൺഗർഭം’ ചിത്രീകരണം ആരംഭിച്ചു

0
അജൻ എന്ന ട്രാൻസ് ജെൻഡറിന്റെ കഥയുമായി പി കെ ബിജു വരുന്നു. പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയുടെ കഥയാണ് ആൺഗർഭം. പി കെ ബിജുവിന്റേതാണ് കഥയും തിരക്കഥയും കലാസംവിധാനവും സംവിധാനവും.

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

‘ഒരു കെട്ടുകഥയിലൂടെ’എത്തുന്നു പുതുമുഖങ്ങളും; ചിത്രീകരണത്തിന് തുടക്കമായി

0
ദേശാടനപ്പക്ഷികൾ സിനിമ പ്രൊഡക്ഷന്റെ ബാനറിൽ ഇടത്തൊടി ഭാസ്കരനും സവിത മനോജും ചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കെട്ടുകഥയിലൂടെ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു.