Sunday, September 6, 2026

ആവേശത്തിലാഴ്ത്തുന്ന ട്രയിലറുമായി ‘സുമതി വളവ്’

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ‘സുമതി വളവ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രയിലർ പുറത്ത്. ആഗസ്ത് ഒന്നിനാണ്  സിനിമ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിലെ ആദ്യഗാനവും നേരത്തെ  പുറത്തിറങ്ങിയിരുന്നു. കല്ലേലിക്കാവ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രമാണ് സുമതി വളവ്.

 അർജുൻ അശോകൻ, ശ്രാവൺ മുകേഷ്, അഭിലാഷ് പിള്ള, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രീജിത്ത് രവി, സുമേഷ് ചന്ദ്രൻ, ഗോപിക അനിൽ, സിജ റോസ്, സ്മിനു സിജോ, ജെസ്നിയ ജയദീപ്, ശിവ അജയൻ, മാളവിക മനോജ്, ഗീതി സംഗീത, ചെമ്പിൽ അശോകൻ, ബോബി കുര്യൻ, ശ്രീപത് യാൻ, മനോജ് കെ യു, ജൂഹി ജയകുമാര്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.   അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റ രചന നിർവഹിച്ചിരിക്കുന്നത്.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ  ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവരാണു നിർമ്മാണം. സംഗീതം രഞ്ജിൻ രാജ്, ഛായാഗ്രഹണം ശങ്കർ പി വി, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി.

spot_img

Hot Topics

Related Articles

Also Read

ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു; ‘തേരി മേരി’ യുടെ ട്രയിലർ പുറത്ത്

0
 ഹണിറോസും ഷൈന്‍ ടോമും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം ‘തേരി മേരി’ യുടെ ട്രയിലർ പുറത്തിറങ്ങി. ട്രയിലർ ലോഞ്ച് നടി ഉർവശി നിർ വഹിച്ചു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും. ആരതി ഗായത്രി...

സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

0
ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസ്സായിരുന്നു. 1984 ഓഗസ്ത് 19 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ശനിയാഴ്ച രാത്രി 11- മണിക്ക്...

ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം.   ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...

നവംബറിൽ റിലീസ്, ‘കാതൽ ദി കോറു’മായി ജിയോ ബേബി; മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങൾ

0
കണ്ണൂർ സ്ക്വാഡിന്റെ വൻവിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോർ’ നവംബർ 23- മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

തിയ്യേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ‘മഞ്ഞുമ്മൽ ബോയ്സ്’; പ്രദർശനം തുടരുന്നു

0
തമിഴ്നാട്ടിൽ നിന്നും പത്തുകോടി രൂപ കളക്ഷൻ ലഭിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. തിയ്യേറ്ററുകളിലും ഓൺലൈൻ ബുക്കിങ്ങിലൂടെയും ഹൌസ്ഫുൾ ആവുകയാണ് തിയ്യേറ്ററുകളിൽ. കേരളത്തിലും ഇതരദേശങ്ങളിലുമടക്കം ഇതുവരെ മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ 75 കോടി കവിഞ്ഞിരിക്കുകയാണ്.