Sunday, September 6, 2026

അഭിനയത്തോടൊപ്പം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് ഇനി സുരാജ് വെഞ്ഞാറമ്മൂടും

അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കുന്ന സുരാജ് വെഞ്ഞാറമ്മൂട് ഇനി ചലച്ചിത്ര നിർമ്മാണരംഗത്തേക്കും കടക്കുന്നു. നിർമ്മാതാവായ ലിസ്റ്റിൽ സ്റ്റീഫന്റെ മാജിക്കൽ ഫ്രയിംസിനോടൊപ്പം സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസ് ചേർന്ന് നിർമ്മിക്കുന്ന ‘പ്രൊഡക്ഷൻ നമ്പർ 31 എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊല്ലൂര് മൂകാംബിക ക്ഷേത്രത്തിൽ വെച്ച് നടന്നു. ആമിർ പള്ളിക്കൽ ആണ് സംവിധാനം ചെയ്യുന്നത്. രചന ആശിഫ് കക്കോടിയും. സുരാജ് തന്നെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം ഗോപി സുന്ദർ, ഗാനരചന വിനായക് ശശികുമാർ.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ,മമ്മൂട്ടി – മഹേഷ് നാരായണൻ കൂട്ടുകെട്ടിലെ ‘പേട്രിയറ്റ്’ ചിത്രത്തിന്റെ പേര് സ്ഥിരീകരിച്ചു

0
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.  ‘പേട്രിയറ്റ്’ എന്ന പേര് പുറത്ത്...

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

0
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം.

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പില്‍ മലയാളികള്‍

0
“എന്‍റെ അടുത്ത സിനിമയ്ക്കായി ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു”, അനൂപ് സത്യനോട് സത്യന്‍ അന്തിക്കാട് പറഞ്ഞ ഈ വാക്കുകളും ഇരു കുടുംബങ്ങളും ഒന്നിച്ചിരുന്നുള്ള ചിത്രവും അനൂപ് സത്യന്‍ ഫേസ് ബുക്കില്‍ പങ്ക് വച്ചു.

ഷെയ്ൻ നിഗം വീണ്ടും നായക വേഷത്തിൽ; ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
എസ് ടി കെ ഫ്രയിംസിന്റെ ബാനറിൽ നവാഗതനായ ഉണ്ണി ശിവലിംഗം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം  നായകനായി എത്തുന്നു. സന്തോഷ് ടി കുരുവിളയും അലക്സാണ്ടർ ജോർജ്ജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പുതിയ ട്രയിലറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’

0
കേരളത്തിൽ നടന്ന കൊലപാതകത്തിന്റെ ദുരൂഹമായ ചുരുളഴിക്കുന്ന കഥയുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായായാണ് ടൊവിനോ തോമസ് എത്തുന്നത്.