മാക്ട സംഘടനയിൽ പുതിയ അഴിച്ചുപണി. മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) പുതിയ ചെയർമാനായി സംവിധായകൻ ജോഷിയെ തിരഞ്ഞെടുത്തു. എറണാകുളം ജോൺ പോൾ ഹാളിൽ വെച്ചാണ് മീറ്റിംഗ് നടന്നത്. യോഗത്തിൽ റിറ്റേണിങ് ഓഫഫീസർ അഡ്വ: ജയശങ്കർ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ട്രഷററായി സജിൻ ലാലിനേയും ജനറൽ സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റിയെയും തിരഞ്ഞെടുത്തു. രാജീവ് ആലുങ്കൽ, പി. കെ ബാബുരാജ്, എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ. എം ബാദുഷ, ഉത്പൽ വി. നായനാർ, സോണി സായ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. ഷിബു ചക്രവർത്തി, എം പത്മകുമാർ, ജോസ് തോമസ്, വെന് ബി. നായർ, ബാബു പള്ളാശ്ശേരി, ഷാജി പട്ടിക്കര, അപർണ്ണ രാജീവ്, മധുപാൽ, സുന്ദർദാസ്, അഞ്ചു അഷറഫ്, എ എസ് ദിനേശ്, എൽ. ഭൂമിനാഥൻ, തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
Also Read
വേറിട്ട പ്രമേയവുമായി ‘താള്‍’; ആന്‍സന്‍ പോള്‍ നായകന്‍, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ആന്‍സന്‍ പോള്‍ നായകനായി എത്തുന്ന ചിത്രം താള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റസൂല്‍ പൂക്കുട്ടി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, എം ജയചന്ദ്രന്‍, എന്നിവരാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍’- പി വി ജിക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി
‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍ പ്രിയപ്പെട്ട പി വി ജിക്കു ആദരാഞ്ജലികള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗ്മഗാധരന്‍റെ അന്ത്യം.
അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.
‘മയ്യത്ത് റാപ്പുമായി’ ‘വടക്കൻ’ സിനിമ
ദുരൂഹത നിറഞ്ഞ ‘വടക്കൻ’ എന്ന സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രത്തിന്റെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. ഈ പാട്ട് എഴുതി പാടിയിരിക്കുന്നത് എം. സി കൂപ്പറും ഗ്രീഷ്മയുമാണ്. ഗ്രീഷ്മ ആദ്യമായി അഭിനയിക്കുകയും പാടുകയും ചെയ്ത...
ടൊറന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് തിരിതെളിയാനൊരുങ്ങുന്നു
നാല്‍പ്പത്തിയേട്ടാമത് ലോകോത്തര ചലച്ചിത്രമേളയായ ടൊറൊന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് സെപ്തംബര്‍ ഏഴിന് തിരി തെളിയിക്കും







