Sunday, September 6, 2026

‘കേക്ക് സ്റ്റോറി’ ട്രയിലർ പുറത്ത്

ചിത്രവേദ റീൽസിന്റെയും ജെ കെ ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വറും ചേർന്ന് നിർമ്മിച്ച് അനിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കേക്ക് സ്റ്റോറി’യുടെ ട്രയിലർ പുറത്ത്. ചിത്രത്തിൽ സംവിധായകന്റെ മകൾ വേദ സുനിലാണ് പ്രധാന നായികകഥാപാത്രമായി എത്തുന്നത്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ,  വൃദ്ധന്മാരെ സൂക്ഷിക്കുക പ്രിയപ്പെട്ട കുക്കു എന്നിവയാണ് അനിൽ സംവിധാനം ചെയ്ത  മറ്റ് സിനിമകൾ. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വേദ സുനിലാണ്.

ചിത്രം ഏപ്രിൽ ഈസ്റ്റർ ദിനത്തിൽ റിലീസ് ചെയ്യും. അശോകൻ, നീന കുറുപ്പ്, ജോണി ആൻറണി, സാജു കൊടിയൻ, മേജർ രവി, കോട്ടയം രമേശ്, മല്ലിക സുകുമാരൻ, ഡൊമിനിക്, ദിനേശ് പണിക്കർ, അൻസാർ കലാഭവൻ, അരുൺ കുമാർ, ബാബു ആൻറണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മ്യൂസിക് ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, എഡിറ്റർ എം എസ് അയ്യപ്പൻ നായർ.

spot_img

Hot Topics

Related Articles

Also Read

കുണ്ടന്നൂരിലെ കുത്സിതലഹള; ട്രയിലർ ഏറ്റെടുത്ത് പ്രേക്ഷകർ

0
കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ‘കുണ്ടന്നൂരിലെ കുത്സിതലഹള’യുടെ ട്രയിലർ ശ്രദ്ധേയമാകുന്നു.

2024-ലെ കലാഭവൻ മണി പുരസ്കാരം ജോജു ജോർജ്ജിന്

0
2024- ലെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ചലച്ചിത്ര നിർമ്മാതാവും ജെ. സി ഫൌണ്ടേഷന്റെ ചെയർമാനുമായ ജെ. ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ ആദ്യ സുന്ദരിപ്പട്ടം ലഭിച്ച അഫ്റിൻ ഫാത്തിമയും ചേർന്ന് ജോജു...

ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു

0
ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 88- വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി കുണ്ടന്നൂരിലെ കുത്സിത ലഹള

0
ലുക് മാൻ അവറാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുണ്ടന്നൂരിലെ കുത്സിത ലഹളയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി. കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയ്യേറ്ററിലേക്ക് എത്തും.

നവംബർ മൂന്നിന് തിയ്യേറ്ററുകളിലേക്ക് പറന്നിറങ്ങാനൊരുങ്ങി ‘ഗരുഡൻ’

0
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത്  അഭിരാമിയാണ്.  മിഥുൻ മാനുവലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചാം പാതിരയാണ് മിഥുൻ മാനുവല് തിരക്കഥ ഒരുക്കിയിരിക്കുന്ന മറ്റൊരു സിനിമ.