Sunday, September 6, 2026

രതീഷ് രഘുനന്ദൻ- ദിലീപ് ചിത്രം ‘തങ്കമണി’ തിയ്യേറ്ററുകളിൽ മാർച്ച് 7 ന് എത്തും

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറ്ററുകളിലേക്ക് എത്തും. എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിൽ നടന്ന അരു൦കൊലപാതകത്തെ പ്രമേയമാക്കിയതാണ് സിനിമ. ദിലീപിന്റെ 148- മത്തെ ചിത്രം കൂടിയാണ് തങ്കമണി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നീത പിള്ളയും പ്രണിത സുഭാഷും നായികമാരായി എത്തുന്നു.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്. സുദേവ് നായർ, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, അരുൺ ശങ്കരൻ, മനോജ് കെ ജയൻ, മേജർ രവി, മുക്ത, തൊമ്മൻ മാങ്കുവ, സ്മിനു, ജിബിൻ ജി, രമ്യ പണിക്കർ, മാളവിക മേനോൻ, ശിവകാമി, അംബിക മോഹൻ, സമ്പത്ത് റാം, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിങ് ശ്യാം ശശിധരൻ, ഗാനരചന ബി ടി അനിൽ, സംഗീതം വില്യം ഫ്രാൻസിസ്.     

spot_img

Hot Topics

Related Articles

Also Read

കാത്തിരുന്നു കാത്തിരുന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘എമ്പുരാൻ’

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ ആദ്യ സംവിധാനചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’.

ഭാവസാന്ദ്രമായ ശബ്ദത്തിനുടമ; ഓർമ്മയിലെ എസ്. ജാനകി

0
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത ഒരു സ്ഥാനം അവർ സ്വന്തമാക്കി.​ജാനകിയമ്മയുടെ മലയാള...

സൂപ്പർ സിന്ദഗി’യിൽ ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് & മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
വിന്റേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘സൂപ്പർ സിന്ദഗി’യുടെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രജിത്ത് രാജ് ഇ കെ ആറും വിന്റെഷും ചേർന്ന് തിരക്കഥ എഴുതുന്നു.

ദേശീയ സിനിമാദിനത്തിന് വെറും 99 രൂപയ്ക്ക് സിനിമ കാണാം; വമ്പന്‍ ഓഫറു മായി മള്‍ട്ടി പ്ലെക്സ് അസോസിയേഷന്‍ ഓഫ്...

0
ഒക്ടോബര്‍ 13- വരെ ഏത് സമയത്തും  ഈ സൌജന്യത്തില്‍ ബുക്ക് ചെയ്യാം. ആപ്പുകളില്‍ ബുക്ക് ചെയ്യുമ്പോള്‍ 99 രൂപയ്ക്ക് പുറമെ അധിക ചാര്‍ജും ഈടാക്കുന്നതാണ്. അയിമാക്സ്, 4 ഡിഎക്സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാഗങ്ങളില്‍ ഈ ഓഫര്‍ ലഭിക്കുകയില്ല.

എന്‍റെ സത്യാവസ്ഥ ലോകത്തോട് വിളിച്ച് പറയണമെന്നുണ്ടായിരുന്നു’ റോക്കട്രി- ദി നമ്പി എഫക്ട്’ നെ കുറിച്ച് നമ്പി നാരായണന്‍

0
റോക്കട്രി ദി നമ്പി എഫക്ട് 69- മത് നാഷണല്‍ ഫിലിം അവാര്‍ഡില്‍ ദേശീയതലത്തില്‍ വെച്ച്  മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍.