Sunday, September 6, 2026

ഫെബ്രുവരി 20 നു ‘ഓഫീസർ ഓൺ ഡ്യൂട്ടി’ തിയ്യേറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന  ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫെബ്രുവരി 20- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിത്തു അഷ്റഫ്. മാർട്ടിൻ പ്രക്കാർട്ട് ഫിലിംസ്, ഗ്രീന് റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ സിബി ചവറ, രഞ്ജിത് നായർ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ഷാഫി കബീർ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. ഒരു പോലീസ് കഥാപാത്രത്തിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ചിത്രത്തിൽ അഭിനയിക്കുന്നത്. കൂടാതെ ജഗദീഷ്, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ഉണ്ണി ലാലു, മനോജ് കെ. യു, വൈശാഖ് ശങ്കർ, വിഷന് ജി. വാരിയർ, റംസാൻ മുഹമ്മദ്, ഐശ്വര്യ, ലേയ മാമ്മൻ, ജയ കുറുപ്പ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ക്യാമറ റോബി വർഗീസ് രാജ, സംഗീതം ജേക്സ് ബിജോയ്.

spot_img

Hot Topics

Related Articles

Also Read

‘ഇട്ടിക്കോര’യിലെയും ‘സുഗന്ധി’യിലെയും ടി ഡി മാന്ത്രികത ‘ഭ്രമയുഗ’ത്തിലും; നിഗൂഢ ദൃശ്യവിരുന്നൊരുക്കുവാൻ രാഹുൽ സദാശിവൻ

0
ഭീതിദമായ അട്ടഹാസം, വന്യമായ നിശബ്ദത, ക്രൌര്യമാർന്ന നോട്ടം, ക്രൂരമായ ചിരി, നിഗൂഢമായ ഇരുണ്ട പശ്ചാത്തലം..വിഭിന്നമായ വേഷപ്പകർച്ചയിലൂടെ ഭാവഗരിമയിലൂടെ പ്രേക്ഷകരെ തിയ്യേറ്ററിൽ പിടിച്ചിരുത്താൻ ഭ്രമയുഗം തിയ്യേറ്ററിലേക്ക് എത്താനിനി ഒരു ദിനം മാത്രം.

‘കലണ്ടറി’ന് ശേഷം നടൻ മഹേഷ് സംവിധാനം ചെയ്യുന്നു ‘പിന്നെയും പിന്നെയും’

0
പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് നടൻ മഹേഷ് സംവിധാനം ചെയ്ത ആദ്യചിത്രം ‘കലണ്ടറി’ന് ശേഷം ഏറ്റവും പുതിയ ചിത്രം ‘പിന്നെയും പിന്നെയും’ വരുന്നു.

കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ...

0
77- മത് കാൻ ഫെസ്റ്റിവലിൽ ഗ്രാൻഡ് പിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ നവംബറിൽ പ്രദർശനത്തിന് എത്തുന്നു. രാജ്യത്തുള്ള പ്രധാന നഗരങ്ങളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുക....

‘ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍, അദ്ദേഹമാണ് എന്‍റെ ആശാന്‍’; കെ ജി ജോര്‍ജ്ജിനെ അനുസ്മരിച്ച് ലിജോ ജോസ്

0
'ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍  മലയാളത്തിന്‍റെ  കെ.ജി ജോര്‍ജ് ആണെന്നും, അദ്ദേഹമാണ് എന്‍റെ ആശാന്‍ എന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കും....’

നവംബർ 14- നു തിയ്യേറ്റകറുകളിലേക്ക് എത്തുന്നു  ‘അതിഭീകര കാമുകൻ’

0
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ ‘അർജുൻ’ എന്ന നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുകൻ’...