Sunday, September 6, 2026

അപർണ മൾബറി കേന്ദ്രകഥാപാത്രം; ഇന്ത്യയിലെ ആദ്യ A I സിനിമ ഒരുങ്ങുന്നു

സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമ ഒരുങ്ങുന്നു. അമേരിക്കക്കാരിയും സോഷ്യൽ ഇൻഫ്ലൂവെൻസറുമായ അപർണ മൽബെറി നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘മോണിക്ക ഒരു A I സ്റ്റോറി’ എന്നാണ് സിനിമയുടെ പേര്. A I സാങ്കേതിക വിദ്യയെയും കഥാപാത്രത്തെയും ഒരു കഥയിലൂടെ അവതരിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു A I സ്റ്റോറി. മൻസൂർ പള്ളൂരിന്റെയും ഇ എം അഷ്റഫിന്റേതുമാണ് തിരക്കഥ.

ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപദ്, മണികണ്ഠൻ, കണ്ണൂർ ശ്രീലത, പ്രസന്നൻ പിള്ള, സിനി എബ്രഹാം, പി കെ അബ്ദുള്ള, ആൻമീര ദേവ്, ഷിജിത്ത് മണവാളൻ, പ്രീതി കീക്കാൻ, വീഞ്ചു വിശ്വനാഥ്, ഹരി കാഞ്ഞങ്ങാട്, അജയൻ കല്ലായി, ആൽബർട്ട് അലക്സ്, ആനന്ദജ്യോതി, അലൻ, അനിൽ ബേബി, ശുഭ കാഞ്ഞങ്ങാട്, ഹാതീം തുടങ്ങിയവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. എഡിറ്റിങ് ഹരി ജി നായർ, വി എഫ് എക്സ് വിജേഷ് സി ആറും നിർവഹിക്കുന്നു. സംഗീതം യൂനുസിയോ, പശ്ചാത്തല സംഗീതം റോണി റാഫെൽ, ഗാനരചന പ്രഭാവർമ്മ. മെയ് 24 ന് ചിത്രം റിലീസാവും.

.

spot_img

Hot Topics

Related Articles

Also Read

തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി ‘ബ്രോ ഡാഡി’

0
മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി.

നവംബർ മൂന്നിന് തിയ്യേറ്ററുകളിലേക്ക് പറന്നിറങ്ങാനൊരുങ്ങി ‘ഗരുഡൻ’

0
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത്  അഭിരാമിയാണ്.  മിഥുൻ മാനുവലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചാം പാതിരയാണ് മിഥുൻ മാനുവല് തിരക്കഥ ഒരുക്കിയിരിക്കുന്ന മറ്റൊരു സിനിമ.

ലതികയുടെ പാട്ടിൽ ‘ഒത്തിരി ഒത്തിരി മോഹങ്ങള്‍ കതിരി’ടുമ്പോൾ…

0
മലയാളിയുടെ കാതോരമായാണ് ലതിക എന്ന തെന്നിന്ത്യന്‍ ചലച്ചിത്ര ഗായിക പിറന്നു വീഴുന്നത്. പിന്നീടവര്‍ നമ്മുടെ കാതോട് കാതോരമായി ചേര്‍ന്ന് നിന്ന്  പാടിത്തകര്‍ത്തതെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. ഭരതന്‍ ചിത്രമായ ‘കാതോട് കാതോര’ത്തിലെ “കാതോട് കാതോരം”,...

പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.

പി ആര്‍ ഒ സംഘടന ഫെഫ്കയുടെ പ്രസിഡന്‍റായി അജയ് തുണ്ടത്ത്, എബ്രഹാം ലിങ്കണ്‍ സെക്രട്ടറി

0
പി ആര്‍ ഒമാരുടെ സംഘടനയായ ഫെഫ്കയുടെ പുതിയ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്ത് പ്രസിഡന്‍റും എബ്രഹാം ലിങ്കണ്‍ സെക്രട്ടറിയുമായി