Sunday, September 6, 2026

ആസ്ത്രേലിയൻ ബോക്സോഫിസിൽ നിറഞ്ഞു നിന്ന് ‘ഭ്രമയുഗം’

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം കേരളത്തിലെത് പോലെ വിദേശത്തും വിജയകരമായ പ്രദർശനം തുടരുന്നു. നിമിഷനേരം കൊണ്ട് ഹൌസ് ഫുൾ ആവുന്നെന്ന വാർത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പതിവിന് വിപരീതമായി മലയാള സിനിമയ്ക്ക് വൻ സ്വീകരണം ലഭിച്ചിരിക്കുകയാണ് ആസ്ത്രേലിയയിൽ. ആസ്ത്രേലിയയിൽ അമ്പതോളം തിയ്യേറ്ററുകളിലും ന്യൂസിലാന്റിൽ പതിനേഴ് തിയ്യേറ്ററുകളിലുമായാണ് സിനിമ പ്രദർശിപ്പിക്കുന്നത്.

മെൽബൺ ആസ്ഥാനമായ ഫ്ലൈ വേൾഡ് ഇൻ്റർനാഷണൽ, ക്യൂൻസ് ലാൻഡ് ആസ്ഥാനമായ ഗോൾഡ് കോസ്റ്റ് നൈറ്റ്സ്, ക്യാൻബറ ആസ്ഥാനമായ പ്രിൻ്റ് ആൻഡ് സൈൻ, ടാസ്മാനിയയിലെ ഹോബാർട്ട് മലയാളി അസോസിയേഷൻ, ഡാർവിനിലെ ഡാർവിൻ മലയാളി അസോസിയേഷൻ, പെർത്തിലെ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ,സിഡ്‌നി ആസ്ഥാനമായ മെട്രോ മലയാളം തുടങ്ങി ആസ്‌ട്രേലിയയിലെ മലയാളി പ്രസ്ഥാനങ്ങൾ സിനിമയുടെ പ്രചാരണത്തിൽ വലിയ പങ്ക് വഹിച്ചുവെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റാർനാഷണൽ ആസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. സതേൺ സ്റ്റാർ ഇന്റർനാഷണൽ ആണ് ചിത്രം ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.



spot_img

Hot Topics

Related Articles

Also Read

‘ചുവരില്ലാതെ ചായങ്ങളില്ലാതെ…’ഭാവചന്ദ്രോദയം ഈ ഭാവഗായകൻ

0
“മഞ്ഞലയിൽ മുങ്ങിത്തോർത്തി”എന്ന ഒറ്റ ഗാനം കൊണ്ടാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകൻ മലയാള സംഗീത ലോകത്ത് പ്രിയങ്കരനാകുന്നത്. ’കുഞ്ഞാലി മരയ്ക്കാർ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും പുറത്തിറങ്ങിയത് പി ഭാസ്കരൻ മാഷ് എഴുതി ജി ദേവരാജൻ മാസ്റ്റർ ഈണമിട്ട“മഞ്ഞലയി ൽ മുങ്ങിത്തോർത്തി “എന്ന പാട്ടു പാടിയ ‘കളിത്തോഴൻ’എന്ന ചിത്രമായിരുന്നു.

ഷൂട്ടിങ് ആരംഭിച്ച് ഷാജി കൈലാസ്- ജോജു ജോർജ്ജ് ചിത്രം ‘വരവ്’

0
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വരവ്’ ഷൂട്ടിംഗ് ആരംഭിച്ചു. ജോജു ജോർജ്ജാണ് ചിത്രത്തിൽ നായകനായി...

ബിജു മേനോൻ- ആസിഫ്അലി ചിത്രം ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററിലേക്ക്

0
ബിജുമേനോനെയും ആസിഫ്അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ക്കൊണ്ട് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

രസകരമായ ടീസറുമായി ‘നദികളില്‍ സുന്ദരി യമുന’

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ഹണിറോസ് നായികയായെത്തുന്ന ‘റേച്ചല്‍’; ചിത്രീകരണത്തിന് തുടക്കം കുറിച്ചു

0
എബ്രിഡ് ഷൈനിന്‍റെ പുതിയ ചിത്രം ‘റേച്ചലി’ന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഹണിറോസ് നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദിനി ബാലയാണ്.