Sunday, September 6, 2026

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പുതിയ പ്രസിഡന്‍റായി ആര്‍ മാധവന്‍ ചുമതലയേറ്റു

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പുതിയ പ്രസിഡന്‍റായി തമിഴ് നടന്‍ ആര്‍ മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി ആര്‍ അനുരാഗ് ഠാക്കൂര്‍ ആണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. കൂടാതെ ഗവേനിങ് കൌണ്‍സിലറായും പ്രവര്‍ത്തിക്കും. ആര്‍ മാധവന്‍റെ അനുഭവ സമ്പത്ത് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുമെന്നും പുതിയ ഉയരങ്ങളിലേക്കെത്തിക്കുമെന്നും താന്‍ വിശ്വസിക്കുന്നെന്നും മന്ത്രി കുറിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കൂടുതല്‍ വികസനത്തിനായി തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കുമെന്നും മാധവന്‍ പറഞ്ഞു. നടനും സംവിധായകനുമായ ശേഖര്‍ ആയിരുന്നു മുന്‍ഗാമി.

spot_img

Hot Topics

Related Articles

Also Read

രസകരമായ ടീസറുമായി ‘നദികളില്‍ സുന്ദരി യമുന’

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന്

0
മലയാള പുരസ്കാര സമിതി 1199 ന്റെ  സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയ്ക്കാണ് പുരസ്കാര സമർപ്പണം. മെയ് 19 നു അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്കാരം സമർപ്പിച്ചു.

വില്പനക്കെടുക്കാത്ത ജീവിതങ്ങൾ

0
അവനവനെക്കൊണ്ട് സ്വയം ലാഭയേതുമില്ലാതെ ഇരുണ്ട മുറിക്കകത്ത് മറ്റുള്ളവർക്കായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന അനേകം സ്ത്രീജീവിതങ്ങളുടെ  പകർപ്പാണ് മനോരഥങ്ങളിലെ ‘വില്പന’. എം ടി വാസുദേവൻനായരുടെ എട്ട് ചെറുകഥകളെ കോർത്തിണക്കിക്കൊണ്ട് പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന...

‘പ്രതിമുഖം’ ട്രെയിലർ പുറത്ത്

0
പുറമെ പുരുഷനും അകമേ സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മധു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘പ്രതിമുഖം’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. തിരുവല്ല കേന്ദ്രീകൃതമായ ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ...

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം പ്രഖ്യാപിച്ചു

0
ഇ- ഫോർ എന്റർടൈമെന്റിന്റെ ബാനറിൽ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഉടൻ. ശാന്തിമായാദേവിയുടേതാണ് തിരക്കഥ.