Sunday, September 6, 2026

ഭീതിദം ‘ഭ്രമയുഗം’; പേടിപ്പെടുത്തി മമ്മൂട്ടി, ടീസർ പുറത്ത്

മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന  ഏറ്റവും പുതിയ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗത്തിന്റെ ടീസർ പുറത്തിറങ്ങി. ബ്ലാക് ആൻഡ് വൈറ്റ് നിറത്തിലാണ് ടീസർ റിലീസായത്. അർജുൻ അശോകൻ, അമാൽഡ ലിസ്, സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.

 പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് സംഭാഷണം എഴുതിയത്. ഛായാഗ്രഹണം ഷെഹനാദ് ജലാൽ, സംഗീതം ക്രിസ്റ്റോ സേവ്യർ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

spot_img

Hot Topics

Related Articles

Also Read

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക്

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ജൂൺ 21 ന് തിയ്യേറ്ററുകളിലേക്ക് .

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു

0
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടെഴുത്തുകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

0
കലാഭവന്‍ മണി പാടിപ്പാടി അനശ്വരമാക്കിയ നാടന്‍ പാട്ടുകളെല്ലാം അറുമുഖന്‍ വെങ്കിടങ്ങ് രചിച്ചവ ആയിരുന്നു. നാടന്‍ പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നാണ് അറുമുഖന്‍ വെങ്കിടങ്ങ് അറിയപ്പെട്ടിരുന്നത്. 350- ഓളം ഗാനങ്ങള്‍ ഇദ്ദേഹത്തിന്‍റെ തൂലികയിലൂടെ പിറന്നു.

‘ഒരു കട്ടിൽ ഒരു മുറി’; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ ട്രയിലർ പുറത്തിറങ്ങി. ഒക്ടോബർ നാലിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷാനവാസ്...

27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ ‘അദൃശ്യജാലകങ്ങൾ’ പ്രദർശിപ്പിച്ചു

0
ഡോ: ബിജു രചനയും സംവിധാനവും ചെയ്ത് ടോവിനോ തോമസും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘അദൃശ്യജാലകങ്ങൾ’ 27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ പ്രദർശിപ്പിച്ചു.