കർണാടകയിലെ (തുളു ) ഒരു ജനവിഭാഗം ആരാധിച്ചു പോന്ന ദേവതകളിൽ ഒന്നായ ‘കൊറഗജ്ജ’ ദൈവത്തിന്റെ കഥപറയുന്ന ചിത്രവുമായി സുധീർ അത്താർ. സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്രസംവിധായകനുമാണ് ഇദ്ദേഹം. നിരവധി സംവിധായകർ ‘കൊറഗജ്ജ’ എന്ന പേരിൽ ഇതേ കഥപറയുന്ന ചിത്രംസംവിധാനം ചെയ്യാൻ ശ്രമിച്ചു എങ്കിലും അതൊക്കെ പാഴായി പോയിരുന്ന ഇടത്ത് നിന്നാണ് സുധീർ അത്താർ ഈ ചിത്രം സംവിധാനം ചെയ്ത് റിലീസിന് ഒരുങ്ങുന്നത്. സക്സെസ്സ് ഫിലിംസും ത്രിവിക്രമ റിലീസും ചേർന്ന് മലയാളം, തെലുങ്ക്,ഹിന്ദി, തുളു, തമിഴ്, തുടങ്ങിയ അഞ്ച് ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. 800- വർഷങ്ങൾക്ക് കാലത്തെ മുൻ നിർത്തിയുള്ള കഥയാണ് പ്രമേയം. കബീർ ബേദി ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. സന്ദീപ് സോപാർക്കർ, ഗണേഷ് ആചാര്യ, ശ്രുതി, ഭവ്യ, നവീൻ ഡി പട്ടേൽ എന്നിവർ മറ്റ് പ്രധാന റോളുകളിൽ അഭിനയിക്കുന്നു. ഗോപി സുന്ദർ ആണ് പശ്ചാത്തല സംഗീതവും സംഗീതവും. ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിങ് ജിത് ജോഷ്, വിദ്യാധർ ഷെട്ടി.
Also Read
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുവാൻ ഉണ്ണി മുകുന്ദനും ജോഷിയും ഒന്നിക്കുന്നു; ആക്ഷൻ ചിത്രത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ
ഉണ്ണിമുകുന്ദനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രം പണിപ്പുരയിൽ. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. തന്റെ ജന്മദിനത്തിലാണ് ജോഷി ഇക്കാര്യം പ്രഖ്യാപിച്ചത്. വേറിട്ട കഥാപാത്രമായി ഉണ്ണിമുകുന്ദനെ അവതരിപ്പിക്കുന്ന ഈ...
‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുമായി സിന്റോ ആൻറണി
സിന്റോ ആൻറണി സവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിൽ വെച്ച് നടന്നു. ബിജു ആൻറണിയുടെ ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര...
പുത്തൻ അഞ്ച് പോസ്റ്ററുകളുമായി ‘ആനന്ദബാല’
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബല എന്ന സിനിമയുടെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകൾ പുറത്തിറങ്ങി.
റിലീസിനൊരുങ്ങി ‘പട്ടാപ്പകൽ’
ജൂൺ 25 ന് സാജീർ സദഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പട്ടാപ്പകൽ’ തിയ്യേറ്ററുകളിൽ എത്തുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജീർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ.
പുത്തൻ ട്രയിലറുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ട്രയിലർ പുറത്തിറങ്ങി. മമ്മൂട്ടികമ്പനിയുടെ പേജ് ആണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്. 2025 ഫെബ്രുവരി- 7 നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന്...







