Sunday, September 6, 2026

ദാദാ സാഹിബ് ഫാല്‍ക്കെ ഇന്‍റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; ‘ദ സീക്രട്ട് ഓഫ് വിമണി’ലൂടെ  മികച്ച നടിയായി സുമാ ദേവി

ഡൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്ത ‘ദ സീക്രട്ട് ഓഫ് വിമണി’ലൂടെ മികച്ച നടിയായി സുമാ ദേവി പുരസ്കാരത്തിനര്‍ഹയായി. പതിനഞ്ചു വര്‍ഷത്തോളം സിനിമയില്‍ ഡ്യൂപ്പായി വേഷങ്ങള്‍ ചെയ്തു പോന്നിരുന്ന സുമാ ദേവി ആദ്യമായാണ് ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ഈ ചിത്രത്തില്‍ സുമാ ദേവിയുടേത് തുരുത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ധീരയായ സ്ത്രീയുടെ കഥാപാത്രമായിരുന്നു. ഉമാ ദേവിയുടെ അഭിനയം മികച്ച നിലവാരം പുലര്‍ത്തിയെന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഡ്യൂപ്പ് വേഷങ്ങളില്‍ നിന്നും മാറി ആദ്യമായി ഒരു ചിത്രത്തില്‍ നായികയായി എത്താന്‍ കഴിഞ്ഞതിനും അതിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതിനും ഏറെ സന്തോഷമുണ്ടെന്ന് സുമാ ദേവി പ്രതികരിച്ചു. തൃശ്ശൂര്‍ സ്വദേശിയായ സുമാ ദേവി വര്‍ഷങ്ങളായി സ്റ്റണ്ട് മാസ്റ്റര്‍ മാഫിയാ ശശിയുടെ അസിസ്റ്റണ്ടായിരുന്നു. സ്വാഭാവികമായ അഭിനയ ശൈലിയാണ് സുമാ ദേവിയുടെ പ്രത്യേകത എന്നു ചിത്രത്തിന്‍റെ സംവിധായകന്‍ പ്രജേഷ് സെന്‍ വ്യക്തമാക്കി.

മികച്ച നടനുള്ള പുരസ്കാരം നിര്‍മല്‍ കലിതാ സംവിധാനം ചെയ്ത ‘ബ്രോക്കന്‍ സോളി’ലെ ആക്ഷെന്ദ്ര ദാസ് സ്വന്തമാക്കി. അര്‍മേനിയന്‍ ചിത്രമായ ‘ദ സ്പ്രിംഗ്’ ആണ് മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ‘സീതാരാമ’ത്തിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. മികച്ച സംവിധായകനായി ‘777 ചാര്‍ളി’യുടെ കിരണ്‍ രാജും മികച്ച പുതുമുഖ സംവിധായകനായി ചൈനീസ് ചിത്രമായ ‘റ്റില്‍ ലവ് ഡു അസ് പാട്ടി’ന്‍റെ സംവിധായകന്‍ റാന്‍ ലീയും മികച്ച തിരക്കഥയ്ക്ക് ബംഗ്ലാദേശ് ചിത്രമായ ‘ദി സെവനും’ കരസ്ഥമാക്കി.

spot_img

Hot Topics

Related Articles

Also Read

‘പെരുമാനി’ എന്ന ഗ്രാമത്തിന്റെ കഥയുമായി മജുവും സംഘവും; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

0
സണ്ണി വെയ്നും അലൻസിയറും പ്രധാനകഥാപാത്രമായി മജു സംവിധാനം ചെയ്ത ചെയ്ത ഹിറ്റ് സിനിമ ‘അപ്പന്’ ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന പെരുമാനിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മജു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’

0
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്

‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിലേക്ക്

0
ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണ നിധിയും ശ്രീരേഖയും കാളി വെങ്കട്ടും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കേരളത്തിലെ രാഷ്ട്രീയ്യവും അതിർത്തിയിലെ ആദിവാസി യൂവജനങ്ങളും തമ്മിലുള്ള...

പുത്തന്‍ ട്രെയിലറുമായി രാമചന്ദ്ര ബോസ് & കോ; നന്‍മയുള്ള കൊള്ളക്കാരന്‍റെ കഥ

0
ഓണത്തിന് റിലീസാവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തി ഹനീഫ് ആദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് & കോ. ഇപ്പോള്‍ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

‘വ്യക്തിപരമായി തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദരനെപ്പോലെയാണ്’- ആന്‍റോ ജോസഫ്

0
സിനിമയിലെ പല തലമുറകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കവസരങ്ങളുടെ പാത തുറന്നു കൊടുത്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിലൂടെ അങ്ങനെ താരങ്ങള്‍ ഉദിച്ചു, സംവിധായകര്‍ ജനിച്ചു.’