Sunday, September 6, 2026

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട്; ബെന്നി പി. നായരമ്പലം ജനറൽ സെക്രട്ടറി

അടുത്ത മൂന്ന് വർഷത്തേക്ക് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. ട്രഷററായി സിബി. കെ. തോമസും തിരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതിയിൽ എതിരില്ലാതെയാണ് എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടത്. കെ പി വ്യാസൻ എടവനക്കാട്, ഉദയ കൃഷ്ണ എന്നിവരാണു എന്നിവരാണു വൈസ് പ്രസിഡന്റുമാർ. റോബിൻ തിരുമല, സന്തോഷ് വർമ്മ എന്നിവരാണു ജോയിന്റ് സെക്രട്ടറിമാർ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: എബ്രഹാം, ഷാജി കൈലാസ്, വിനു കിരിയത്ത്, ജോസ് തോമസ്, ശശികല മേനോൻ, സുരേഷ് പൊതുവാൾ, ഗിരീഷ് കുമാർ, ഉണ്ണികൃഷ്ണൻ ബി, ജിനു വി, കൃഷ്ണകുമാർ കെ, ഫൌസിയ അബൂബക്കർ.

spot_img

Hot Topics

Related Articles

Also Read

‘മറിമായം’ ടീമിന്റെ സിനിമ ‘പഞ്ചായത്ത് ജെട്ടി’യുടെ ചിത്രീകരണം പൂർത്തിയാക്കി

0
മറിമായം ടീമിലെ മണികണ്ഠൻ പട്ടാമ്പിയും സലീം ഹസനും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പഞ്ചായത്ത് ജെട്ടി’യുടെ ചിത്രീകരണം പൂർത്തിയായി. മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയായ മറിമായത്തിലെ മുഴുവൻ താരങ്ങളും  ഒരു സിനിമയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.

‘തലവര’യിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

0
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലവര’ തിയ്യേറ്ററിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനമിപ്പോൾ റിലീസായിരിക്കുകയാണ്. ‘കായാമ്പൂ’ എന്ന ഗാനമാണ് ഇപ്പോൾ...

‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ റിലീസ്

0
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരിയിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക് ഫ്രയിംസിന്റെ...

വേറിട്ട ആശയവുമായി ‘അടിനാശം വെള്ളപ്പൊക്കം’ ടീസർ പുറത്തിറങ്ങി

0
സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെപി  നിർമ്മിച്ച് എ ജെ വർഗീസ് സംവിധാനം ചെയ്ത ചിത്രം ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമായി. മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണിത്. ഷൈൻ...

‘ലിറ്റില്‍ ഹാര്‍ട് സി’ല്‍ ഒന്നിച്ച് ഷെയ്ന്‍ നിഗവും ഷൈന്‍ ടോമും ചിത്രീകരണം തുടങ്ങി

0
നല്ല നിലാവുള്ള രാത്രിക്ക് ശേഷം സാന്ദ്രാപ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്രാതോമസ്  നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ലിറ്റില്‍ ഹാര്‍ട് സി’ന്‍റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജ കട്ടപ്പനയിലെ ആനവിലാസം എന്ന സ്ഥലത്തു  വെച്ചാണ് നടന്നത്