നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘വത്സല ക്ലബ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിവാഹം മുടക്കൽ ഒരു തൊഴിലും ആഘോഷവുമാക്കി മാറ്റിയ ഒരു പറ്റം ആളുകളേക്കുറിച്ച് സാങ്കൽപ്പിക കഥപറയുന്ന ചിത്രമാണിത്. ഫാൽക്കൺ സിനിമാസിന്റെ ബാനറിൽ ജിനി എസ് നിർമ്മിക്കുന്ന ചിത്രമാണ് വത്സല ക്ലബ്. സ്വന്തം വീട്ടിലുള്ളവരുടെ കല്യാണം മുടക്കുന്നതിൽ പോലും ഹരം കണ്ടെത്തുന്ന ഇവർ ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്കു പാരിതോഷികമായി ‘മുടക്ക് ദണ്ഡ്’ നല്കുന്നു. തികച്ചും വ്യത്യസ്തവും കൌതുകകരവുമായ പ്രമേയമാണ് വത്സല ക്ലബ്ബിന്റെത്. ധ്യാൻശ്രീനിവാസൻ, അഖിൽ കവലയൂർ, വിനീത് തട്ടിൽ, ജിബിൻ ഗോപിനാഥ്, മല്ലികാ സുകുമാരൻ, ദീപു കരുണാകരൻ, രാഹുൽ നായർ, കാർത്തിക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, ഗൌരി, അനിൽ രാജ്, അരുൺ ഭാസ്കർ, ആമി തിലക്, പ്രിയ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, അസീന റീന, അരുൺ ഭാസ്കർ, അംബിക, വിശാഖ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. രചന ഫൈസൽ കമാൽ, സംഗീതം ജിനി എസ്, ഛായാഗ്രഹണം ശൌരി നാഥ്, എഡിറ്റിങ് രാകേഷ് അശോക.
Also Read
ദേശീയ പുരസ്കാരത്തിന് മാറ്റ് കൂട്ടി അച്ഛനും മകനും; കീരവാണി മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗായകനായി കാലഭൈരവ
69- മത് ദേശീയ പുരസ്കാര നിറവില്‍ മികച്ച പശ്ചാത്തല സംഗീതത്തിനു കീരവാണി തിരഞ്ഞെടുക്കപ്പെട്ടു.
27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ ‘അദൃശ്യജാലകങ്ങൾ’ പ്രദർശിപ്പിച്ചു
ഡോ: ബിജു രചനയും സംവിധാനവും ചെയ്ത് ടോവിനോ തോമസും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘അദൃശ്യജാലകങ്ങൾ’ 27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ പ്രദർശിപ്പിച്ചു.
‘അയ്യർ ഇൻ അറേബ്യ’യിൽ രസിപ്പിക്കുന്ന ടീസറുമായി മുകേഷും ഉർവശിയും
ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അയ്യർ ഇൻ അറേബ്യ’യുടെ രസിപ്പിക്കുന്ന ടീസർ റിലീസായി. ടീസറിൽ മുകേഷും ഉർവശിയുമാണ് ഉള്ളത്.
‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...
ട്രയിലറിൽ തിളങ്ങി മോഹൻലാൽ; കിടിലൻ ഡയലോഗിൽ ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ
കിടിലൻ ഡയലോഗുമായി മോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബാന്റെ ടീസർ പുറത്തിറങ്ങി. ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണാൻ പോകുന്നത് നിജം’ ടീസറിലെ ഈ ഡയലോഗ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.







