മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘കേരള ക്രൈം ഫയല്‍സി’ന് ശേഷം ഹോട്സ്റ്റാര്‍ പുറത്തിറക്കുന്ന വെബ് സീരീസ് ‘മാസ്റ്റര്‍ പീസ്’ ഉടന്‍. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു തെക്കന്‍ തല്ല് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ശ്രീജിത്താണ് മാസ്റ്റര്‍ പീസിന്‍റെ സംവിധാനവും. മാല പാര്‍വതി, രഞ്ജി പണിക്കര്‍, അശോകന്‍, ശാന്തി കൃഷ്ണ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നു. കോമഡിയും ഡ്രാമയും ഇടകലര്‍ന്ന ചിത്രമാണ് മാസ്റ്റര്‍ പിസ്. സെന്‍ട്രല്‍ അഡ്വര്‍ടൈസിങ്ങിന്‍റെ ബാനറില്‍ മാത്യു ജോര്‍ജ്ജാണ് നിര്‍മാണം.
Also Read
“ലോക- ചാപ്റ്റർ വൺ: ചന്ദ്ര”യിൽ നസ്ലിനും കല്യാണി പ്രിയദർശനും പ്രധാനകഥാപാത്രങ്ങൾ
നസ്ലിനെയും കല്യാണി പ്രിയദർശനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് ഡൊമിനിക് അരുൺ എഴുതി സംവിധാനം ചെയ്യുന്ന “ലോക- ചാപ്റ്റർ വൺ: ചന്ദ്ര” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തിറങ്ങി. ദുൽഖർ സല്മാന്റെ വേഫെറർ ഫിലിംസ്...
മോഹൻലാൽ- സത്യൻഅന്തിക്കാട് ചിത്രം ഹൃദയപൂർവ്വം; ജന്മദിനത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മോഹൻലാൽ
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ജന്മദിനത്തിൽ റിലീസ് ചെയ്തു. മോഹൻലാലിന്റെ 65- മത്തെ ജന്മദിനമാണിത്. “ഉള്ളിന്റെ ഉള്ളിൽ നിന്നും,...
ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററുമായി നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘ബേബി ഗേളിന്റെ’ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക് ഫ്രെയിമിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം...
ആക്ഷൻ ഫാമിലി ത്രില്ലർ ചിത്രം ‘വിരുന്ന്’ ആഗസ്ത് 23- ന് റിലീസ് ചെയ്യും
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ‘വിരുന്ന്’ ആഗസ്ത് 23 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി. അർജുൻ, നിക്കി, മുകേഷ്,...
തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മരിച്ച നിലയില്‍
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര( 16) തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി ടിടികെ റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.







