Sunday, September 6, 2026

ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം. മലയാള സിനിമയിലെ പ്രശസ്ത സംഗീതജ്ഞരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീതത്തിലേക്ക് കൊണ്ട് വന്നതിൽ പ്രധാനിയാണ് ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ. സംഗീതസംവിധായകൻ ദേവരാജൻ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും  കൂടെ ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. തൃശ്ശൂരിൽ തുടക്കമിട്ട പ്രധാനപ്പെട്ട വോയിസ് ഓഫ് ട്രിച്ചൂർ, മ്യൂസിക്കൽ വേവ്സ്, ട്രിച്ചൂർ വേവ്സ്, ഗിറ്റാറിസ്റ്റ് ആറ്റ്ലി ഓർക്കസ്ട്ര എന്നീ 4 ഗാനമേള ട്രൂപ്പ്കളുടെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.

എറണാകുളം വൈപ്പിൻകരയിലെ മുനമ്പത്ത്  ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലെ മുളം ചേരിപ്പറമ്പിൽ ഫ്രാൻസിസ് ഡിക്കൂഞ്ഞയുടെയും എമിലി റോച്ചയുടെയും അഞ്ചാമത്തെ മകനായിരുന്നു ആറ്റ്ലി ഡിക്കൂഞ്ഞ. അമ്മാവന് പറ്റിയ അമളി, എന്ന സിനിമയ്ക്കും ഏതാനും സീരിയലുകൾക്ക്  വേണ്ടിയും സംഗീതം നല്കി. ആകാശവാണി, ദൂരദർശൻ എന്നിവിടങ്ങളിൽ ആർട്ടിസ്റ്റായി ജോളി ചെയ്തു. സംസ്കാരം ബുധനാഴ്ച നാലിന് തൃശ്ശൂർ മിഷൻ ക്വാട്ടേഴ്സ് സേക്രഡ് ഹാർട്ട് ലത്തീൻ പള്ളിസെമിത്തേരിയിൽ വെച്ച് നടത്തും.

spot_img

Hot Topics

Related Articles

Also Read

‘എമ്പുരാൻ’ റിലീസ് ദിവസം കാണാൻ ജീവനക്കാർക്ക് ടിക്കറ്റും അവധിയും നല്കി സ്റ്റാർട്ടപ്പ് കമ്പനി

0
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ റിലീസ് ദിവസമായ മാർച്ച് 27 നു ജീവനക്കാർക്ക് ടിക്കറ്റും അന്നേ ദിവസം അവധിയും  നല്കിയിരിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്...

ആകാംക്ഷഭരിതമായ ട്രയിലറുമായി ‘റോന്ത്’

0
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘റോന്ത്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.വെള്ളിയാഴ്ച കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ കുഞ്ചാക്കോ ബോബനാണ്...

ഏറെ കൊതിച്ചു കിട്ടിയ നേട്ടം; ആദ്യ അവാര്‍ഡ് തിളക്കത്തില്‍ വിന്‍സി അലോഷ്യസ്

0
ആരെയും നിരുത്സാ ഹപ്പെടുത്തില്ല. കൂടുതല്‍ നല്ല പ്രകടനം കാഴ്ച വെക്കും. പുരസ്കാരം ‘രേഖ’ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നെന്ന് കൂട്ടിച്ചേര്‍ത്തു.

ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’  ചിത്രീകരണം ആരംഭിച്ചു

0
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃപ്രയാറിൽ ആരംഭിച്ചു. ഒരു റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈമെന്റ് ജോണർ മൂവിയാണ്...

ഷാരൂഖ് ഖാനും നയന്‍സും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

0
ജവാന്‍റെ കേരളത്തിലും തമിഴ് നാട്ടിലുമുള്ള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം മൂവീസ്.