Tuesday, September 8, 2026

സമാപനം കുറിച്ച് 48- മത് ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേള

48- മത് ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഞായറാഴ്ച സമാപനം  കുറിച്ചു. മുന്നൂറോളം സിനിമകളാണ് 23 വേദികളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. മേള തുടങ്ങിയത് തൊട്ട് രാപകലില്ലാതെ ഉല്‍സവ ലഹരിയിലായിരുന്നു നഗരം. ഇന്ത്യയില്‍ നിന്നും പങ്കെടുത്ത സിനിമകളില്‍ വെച്ച് ആറ് സിനിമകള്‍ വിവിധ പുരസ്കാരത്തിന് അര്‍ഹമായി. താര്‍സെ൦ ദന്ദ്വാര്‍ സംവിധാനം ചെയ്ത ഡിയര്‍ ജെസ്സി  പ്ലാറ്റ്ഫോം വിഭാഗത്തില്‍ ഇരുപതിനായിരം ഡോള (13 ലക്ഷം) റും പുരസ്കാരവും നേടി. പ്രണയത്തിന്‍റ ദുരന്തകഥ പറയുന്ന ചിത്രമാണ് ഡിയര്‍ ജെസ്സി. യുഗം സൂദും പവിയ സിദ്ദുവുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

നദീം ലബാക്കി, ആന്‍റണി ഷിന്നു, ബാരി ജെന്‍കിസ് എന്നീ പ്രശസ്ത സംവിധായകരാണ് പ്ലാറ്റ് ഫോം ജൂറിയംഗങ്ങള്‍. ജയന്ത് സൊമാല്‍ക്കറിന്‍റെ എ മാച്ച് എന്ന മറാത്തി ചിത്രമാണ് ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രത്തിനുള്ള നെറ്റ് പാക് (NETPAC) പുരസ്കാരം നേടുന്നത്. ഒരു കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും ജീവിതകഥ പറയുന്ന ചിത്രം ഹൃദയ സ്പര്‍ശിയായി. ഡിക്സ്: ദി മ്യൂസിക്കല്‍ എന്ന ചിത്രം മിഡ് മാഡ്നസ് മല്‍സരത്തില്‍ കാഴ്ചക്കാര്‍ ഒന്നാം സ്ഥാനമായി തിരഞ്ഞെടുത്തപ്പോള്‍ രണ്ടാം സ്ഥാനത്ത് വിളങ്ങി നിന്നത് നിഖില്‍ നാഗേഷ് ഭട്ടിന്‍റെ കില്‍ ആണ്. കൂടാതെ പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതോടെ നാല്‍പ്പത്തിയെ ട്ടാമത് ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഞായറാഴ്ച തിരശ്ശീല വീണു.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘പുഷ്പക വിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി.

ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങൾ; നവംബർ 22- ന് സൂക്ഷ്മദർശിനി പ്രേക്ഷകരിലേക്ക്

0
ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനി നവബർ 22- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ് എന്റർടയിമെന്റ്സ്, എ വി എ...

മോഹന്‍ലാലിന്‍റെ വൃഷഭ; എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ

0
ഹോളിവുഡ് രൂപമാതൃകയില്‍ നിര്‍മിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭ സഹ്റ എസ് ഖാന്‍റെയും ഷനായ കപൂറിന്‍റെയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ലോഞ്ച് ചെയ്യുന്നതിനു എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി നിക് തര്‍ലോ എത്തുന്നു.

ജിത്തു മാധവൻ- ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ പോസ്റ്റർ പുറത്ത്

0
ജിത്തുമാധവവൻ തിരക്കഥയെഴുതി  സംവിധാനം ചെയ്ത്  ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ആവേശ’ത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഏപ്രിൽ 11-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

‘പൊറാട്ട് നാടകം’ ചിത്രത്തിന്റെ ടീസർ പുറത്ത്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ‘പൊറാട്ട് നാടക’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും പൊറാട്ട് നാടകം. സൈജു കുറുപ്പാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി എത്തുന്നത്. ഓഗസ്ത്...